Result | 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആദ്യ 4 റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്; മലയാളിയായ ഗഹന നവ്യ ജെയിംസിന് 6-ാം റാങ്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com) 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെണ്‍കുട്ടികള്‍ സ്വന്തമാക്കി. ഇക്കുറിയും ആദ്യ റാങ്കുകളില്‍ മലയാളി സാന്നിധ്യമുണ്ട്. മലയാളികളായ ഗഹന നവ്യ ജെയിംസ് ആറാം റാങ്കും എസ് ഗൗതം രാജ് 63-ാം റാങ്കും നേടി.

ഒന്നാം റാങ്ക് ഇഷിത കിഷോറിനാണ്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എന്‍ ഉമഹരാതിന്‍ മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂര്‍ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ഐഎഎസിലേക്ക് 180 പേര്‍ ഉള്‍പെടെ വിവിധ സര്‍വീസുകളിലേക്കായി മൊത്തം 933 പേര്‍ക്കാണ് നിയമന ശുപാര്‍ശ.

Result | 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആദ്യ 4 റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്; മലയാളിയായ ഗഹന നവ്യ ജെയിംസിന് 6-ാം റാങ്ക്

2022 ജൂണ്‍ അഞ്ചിനായിരുന്നു പ്രിലിമിനറി പരീക്ഷ. മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ നടത്തി. ഡിസംബര്‍ ആറിന് ഫലം പ്രഖ്യാപിച്ചു. മേയ് 18നാണ് അഭിമുഖങ്ങള്‍ അവസാനിച്ചത്.

Keywords:  UPSC Civil Services Result 2023 declared, Ishita Kishore tops, see toppers list, New Delhi, News, Education, UPSC Civil Services Result, Announced, Malayali, Girls, Ishita Kishore, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia