സ്ഥാനാർഥി ബൂതിൽ പിന്നിലായി; 'സമാജ്‌വാദി പാർടി പ്രവർത്തകൻ സ്വയം വെടിവെച്ച് മരിച്ചു'

 


ലക്നൗ: (www.kvartha.com 16.03.2022) സമാജ്‌വാദി പാർടി പ്രവർത്തകൻ സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു. ഹർദോയ് ജില്ലയിലെ മധൗഗഞ്ചിലാണ് സംഭവം. ഗൗര ഗ്രാമത്തിൽ താമസിക്കുന്ന ദേവേന്ദ്ര കുമാർ യാദവ് എന്ന ബല്ലു (40) ആണ് മരിച്ചത്.
                          
സ്ഥാനാർഥി ബൂതിൽ പിന്നിലായി; 'സമാജ്‌വാദി പാർടി പ്രവർത്തകൻ സ്വയം വെടിവെച്ച് മരിച്ചു'

പാർടി സ്ഥാനാർഥി ബൂതിൽ തോറ്റതിന്റെ പേരിൽ ആളുകളുടെ കളിയാക്കലിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ഇയാളുടെ മുറിയിൽ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്ന് ഓടിയെത്തിയ ബന്ധുക്കൾ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർഥിയുടെ വിജയത്തിനായി ഗ്രാമത്തിലെ ചുമതല ദേവേന്ദ്ര കുമാറിനായിരുന്നു. കർഷകനാണ് ഇദ്ദേഹം. ഭാര്യ സംഗീതയും മൂന്ന് കുട്ടികളുമുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Keywords:  News, National, Top-Headlines, Uttar Pradesh, Lucknow, BSP, Dead, Found Dead, Party, Police, Assembly Election, Upset over SP defeat; party worker found dead.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia