'മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് പൊലീസിന്റെ മുന്നില്‍ സ്വയം തീകൊളുത്തി'
Mar 14, 2022, 13:19 IST
ചെന്നൈ: (www.kvartha.com 14.03.2022) മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് പൊലീസിന്റെ മുന്നില്‍ സ്വയം തീകൊളുത്തിയതായി റിപോര്‍ട്. തമിഴ്നാട്ടിലെ കൊണ്ടാംപട്ടിയിലാണ് സംഭവം. ഈറോഡ് ജില്ലയിലെ കാരാട്ടൂര് സ്വദേശി സന്തോഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്.
പിഴ ചുമത്തിയതിന് പിന്നാലെ പെട്രോള്‍ വാങ്ങി വാഹന ചെക്പോസ്റ്റില്‍ തിരിച്ചെത്തിയ സന്തോഷ് പൊലീസിന്റെ മുന്നില്‍വച്ച് സ്വയം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് സന്തോഷിനെതിരെ കേസ് എടുത്തിരുന്നെന്നും 10,000 രൂപ പിഴ ചുമത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു. അതായിരുന്നു സന്തോഷിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.