Found Dead | മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ അമേരിക്കൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
Mar 13, 2024, 12:14 IST
മുംബൈ: (KVARTHA) അന്ധേരി പ്രദേശത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ 62 കാരനായ അമേരിക്കൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് ഒമ്പതിന് മുംബൈയിൽ എത്തിയ മാർക്ക് വില്യംസ് എന്നയാളാണ് മരിച്ചത്. ഇദ്ദേഹം മാർച്ച് 14 ന് മടങ്ങാൻ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ട്. മുംബൈ സഹാർ പൊലീസ് അപകട മരണ റിപ്പോർട്ട് (ADR) രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ സ്വാഭാവിക കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്നാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി.
ഐ ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മാർക്ക് വില്യംസ് ഒരു യോഗത്തിൽ പങ്കെടുക്കാനാണ് മുംബൈയിലെത്തിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: News, National, Mumbai, Found Dead, Five Star Hotel, Police, Report, Investigatio, US National Found Dead In A Five- Star Hotel Room In Mumbai, Probe Launched.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.