ഹിമാചല്‍പ്രദേശില്‍ വിനോദസഞ്ചാരത്തിനെത്തിയ അമേരിക്കക്കാരി കൂട്ടമാനഭംഗത്തിനിരയായി

 


ധരംശാല:  (www.kvartha.com 17.09.2015)  അമേരിക്കയില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ 46 കാരി കൂട്ടമാനഭംഗത്തിനിരയായി. ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ വെച്ചാണ് രണ്ടുപേര്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ കാലിഫോര്‍ണിയക്കാരിയാണ് പീഡനത്തിനിരയായത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഹോട്ടലിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ്  സംഭവം. മാര്‍ക്കറ്റ് ഏരിയയിലൂടെ നടന്നുപോവുകയായിരുന്ന തന്നെ മയക്കുമരുന്ന് കുത്തിവെച്ചാണ് പീഡനത്തിനിരയാക്കിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. കാലിഫോര്‍ണിയയില്‍ നിന്നും ഒരുമാസം മുമ്പാണ് യുവതി ഇന്ത്യയിലെത്തിയത്. യുവതി തനിച്ചാണ് എത്തിയത്.

ഒന്‍പതുമണിയോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ യുവതി പാതിരാത്രിയോടെയാണ്
തിരിച്ചുവന്നത്. ഇതിനിടെയാണ് യുവാക്കള്‍ ആക്രമിച്ചത്. മയക്കുമരുന്ന് കുത്തിവെച്ചതോടെ ബോധം പോയ യുവതിക്ക് പിന്നീടാണ് താന്‍ പീഡനത്തിനിരയായ വിവരം അറിയുന്നത്. ഇതേതുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു

ഹിമാചല്‍പ്രദേശില്‍ വിനോദസഞ്ചാരത്തിനെത്തിയ അമേരിക്കക്കാരി കൂട്ടമാനഭംഗത്തിനിരയായി


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia