ഡല്‍ഹിയില്‍ മഴ പെയ്യിക്കാന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാത്തത് എന്തെന്ന് കോടതി

 


ന്യൂഡല്‍ഹി: (www.kvartha.com 08.11.2016) അന്തരീക്ഷ മലിനീകരണം കൊണ്ട് പൊറുതി മുട്ടിയ തലസ്ഥാന നഗരിക്ക് പരമോന്നത നീതിപീഠം ആശ്വാസം നല്‍കുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം. മുന്‍പും ഇത്തരം സാഹചര്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറച്ചുകൊണ്ട് വരുവാനുള്ള ഉത്തരവുകള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ കനത്ത പുകയാണ് അനുഭവപ്പെടുന്നത്. കണ്ണ് പുകച്ചിലും കഫക്കെട്ടുമായി ജനം വലയുകയാണിവിടെ. ഡല്‍ഹിയെ ഗ്യാസ് ചേംബര്‍ എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വിശേഷിപ്പിച്ചത്.

ദീപാവലി ആഘോഷങ്ങള്‍ ഡല്‍ഹിയെ അക്ഷരാര്‍ത്ഥത്തില്‍ പുകയില്‍ മുക്കി. കൂടാതെ അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ക്ക് തീയിട്ടത് സ്ഥിതി രൂക്ഷമാക്കി.

ഇതിനിടെ കൃത്രിമ മഴ പെയ്യിക്കാനുള്ള ആലോചനയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ ചിലവേറിയ ഈ നടപടിയേക്കാള്‍ നല്ലത് ഹെലികോപ്റ്ററില്‍ നഗരത്തിന് മുകളില്‍ വെള്ളം തളിക്കുക എന്ന നടപടിയാണെന്ന് കോടതി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ ഈ വിധം വെള്ളം തളിച്ചാല്‍ പൊടിപടലങ്ങള്‍ ശമിക്കുമെന്നും കോടതി പറഞ്ഞു.
ഡല്‍ഹിയില്‍ മഴ പെയ്യിക്കാന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാത്തത് എന്തെന്ന് കോടതി

SUMMARY: NEW DELHI: The near-unprecedented air pollution in Delhi will be reviewed today by the Supreme Court, which has in recent years issued a series of orders to improve the plunging air quality in the capital

Keywords: National, Delhi, Rain, Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia