ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ് നായികള്‍ മോഷണം പോയി; മോഷണം നടന്നത് മകന്‍ കാസിം ഹുസൈന്റെ വീട്ടില്‍
Dec 5, 2016, 15:00 IST
വാരണാസി: (www.kvartha.com 05.12.2016) ഭാരത് രത്‌ന ജേതാവും ഷെഹ് നായി വിദ്വാനുമായ പത്മശ്രീ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹ് നായികള്‍ മകന്‍ കാസിം ഹുസൈന്റെ വീട്ടില്‍ നിന്നും മോഷണം പോയി. ദാല്‍മന്ധി പ്രദേശത്തുള്ള പുതിയ വീട്ടിലാണ് മോഷണം നടന്നത്.
അഞ്ച് ഷെഹ് നായികളാണ് (വെള്ളി കൊണ്ട് തീര്‍ത്ത നാല് ഷെഹ് നായികള്‍, തടിയും വെള്ളിയും ചേര്‍ത്തുണ്ടാക്കിയ ഒരു ഷെഹ് നായി), മോഷണം പോയത്. ഇവ കൂടാതെ ഇനായത് ഖാന്‍ അവാര്‍ഡ്, രണ്ട് സ്വര്‍ണ വളകള്‍ എന്നിവയും മോഷ്ടിക്കപ്പെട്ടതായി ബിസ് മില്ലാ ഖാന്റെ ചെറുമകന്‍ റാസി ഹുസൈന്‍ പറഞ്ഞു.
അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. മോഷണം നടക്കുമ്പോള്‍ സാരായി ഹാര്‍ഹയിലെ ജന്മദേശത്തായിരുന്നു കാസിമിന്റെ കുടുംബം. വീട്ടിലെത്തിയപ്പോള്‍ വാതിലിന്റെ പൂട്ടു തകര്‍ന്ന നിലയിലിലായിരുന്നു എന്നും റാസി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിയായ പി.വി നരസിംഹ റാവു, കപില്‍ സിബല്‍, ലാലു പ്രസാദ് യാദവ് എന്നിവര്‍ സമ്മാനിച്ച ഷെഹ് നായികള്‍ ഉസ്താദിന്റെ വളരെ പ്രിയപ്പെട്ടവയായിരുന്നു. അതിലൊരു ഷെഹ് നായി എല്ലാവര്‍ഷവും മുഹറത്തിന് അദ്ദേഹം വായിക്കുന്ന ഒന്നായിരുന്നു.
മുന്‍ പ്രധാനമന്ത്രിയായ പി.വി നരസിംഹ റാവു, കപില്‍ സിബല്‍, ലാലു പ്രസാദ് യാദവ് എന്നിവര്‍ സമ്മാനിച്ച ഷെഹ് നായികള്‍ ഉസ്താദിന്റെ വളരെ പ്രിയപ്പെട്ടവയായിരുന്നു. അതിലൊരു ഷെഹ് നായി എല്ലാവര്‍ഷവും മുഹറത്തിന് അദ്ദേഹം വായിക്കുന്ന ഒന്നായിരുന്നു.
അദ്ദേഹം പരിശീലനത്തിന് ഉപയോഗിച്ചിരുന്ന തടികൊണ്ടുള്ള ഷെഹ് നായി ഒഴികെ മറ്റൊന്നും ഇപ്പോള്‍ തങ്ങളുടെ പക്കലില്ലെന്നും റാസി പറഞ്ഞു. 2006 ല്‍ ഉസ്താദിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു മ്യൂസിയം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
Also Read:
എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിടിച്ച് തീര്‍ത്ഥാടക സംഘത്തിലെ പാചക തൊഴിലാളി മരിച്ചു
Keywords: Ustad Bismillah Khan's shehnais stolen, Prime Minister, Family, Museum, P V Narasimha rao, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.