നാലാം ക്ലാസുകാരിയുടെ പിറകെ കൂടിയ 10 വയസുകാരന്‍ അറസ്റ്റില്‍

 


ബാഗ്പത്: (www.kvartha.com 09/02/2015) ഉത്തര്‍പ്രദേശിലെ ബദ്വോട്ടില്‍ നാലാംക്ലാസുകാരിയെ പിന്തുടര്‍ന്നതിന് 10 വയസുകാരനെ അറസ്റ്റ് ചെയ്തു. ലൈംഗികമായി ശല്യം ചെയ്യുന്നുവെന്ന് കാട്ടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എഎസ്പി വിദ്യാസാഗര്‍ മിശ്ര അറിയിച്ചു.
പത്തുവയസുകാരന്‍ സ്‌കൂളിലെത്തിയാല്‍ ദിവസവും സ്‌കൂള്‍ വിടാറുള്ള സമയങ്ങളില്‍ പെണ്‍കുട്ടിയുടെ ക്ലാസ് മുറിക്ക് പുറത്ത് കാത്തു നില്‍ക്കാറുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. മാത്രമല്ല കുട്ടി തന്നെ തുറിച്ചു നോക്കാറുണ്ടെന്നും പിന്തുടരാറുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

ദിവസവും സ്‌കൂളില്‍ നിന്നും വീട്ടിലെത്തുന്ന പെണ്‍കുട്ടി പത്തുവയസുകാരനെതിരെ പരാതി ആരോപിക്കുന്നത് വീട്ടുകാര്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതോടെയാണ് വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാസാഗര്‍ പറഞ്ഞു.
നാലാം ക്ലാസുകാരിയുടെ പിറകെ കൂടിയ 10 വയസുകാരന്‍ അറസ്റ്റില്‍
പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ മറ്റു പെണ്‍കുട്ടികളെയും അറസ്റ്റിലായ പത്തുവയസുകാരന്‍ ശല്യം ചെയ്യാറുണ്ടെന്ന പരാതിയും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ചയുണ്ടായത് 15 തീപിടുത്തം; ഓടിത്തളര്‍ന്ന് ഫയര്‍ഫോഴ്‌സ്
Keywords:  Uttar Pradesh: 10-year-old boy arrested for eve-teasing minor school girl, Complaint, Parents, School, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia