Accidental Death | പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മാതാവിനും 3 കുട്ടികള്‍ക്കും ദാരുണാന്ത്യം; അപകടം ഭക്ഷണം ഉണ്ടാക്കുന്നതിനിടെ
Mar 30, 2024, 11:24 IST
ലക്‌നൗ: (KVARTHA) പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മാതാവിനും മൂന്ന് കുട്ടികള്‍ക്കും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ദേവ്‌റിയ ജില്ലയിലെ ദുമ്രി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. ശനിയാഴ്ച രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് അപകടം.
സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ തീപ്പിടിത്തമുണ്ടായി. അപകടത്തിന് ശേഷം അഗ്‌നിശമന ഉദ്യോഗസ്ഥര്‍ അണച്ചതായി ദേവ്‌റിയ പൊലീസ് സൂപ്രണ്ട് (എസ്പി) സങ്കല്‍പ് ശര്‍മ്മ പറഞ്ഞു. യുവതിയും കുട്ടികളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും എസ്പി പറഞ്ഞു.

ശബ്ദം കേട്ട് സംഭവസ്ഥലത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും എസ്പി വ്യക്തമാക്കി.
Keywords: News, National, National-News, Accident-News, Uttar Pradesh News, Deoria News, 3 Children, 4 Dead, Cylinder Blast, Family, House, Fire, Caught, Uttar Pradesh: 3 children among 4 dead in cylinder blast.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.