പൊതു ശൗചാലയത്തില്‍ വെച്ച് 20കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതി അറസ്റ്റില്‍

 


പ്രയാഗ്രാജ്: (www.kvartha.com 22.03.2022) പൊതു ശൗചാലയത്തില്‍ വെച്ച് 20കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതി അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ചെ ഉത്തര്‍പ്രദേശിലെ കോട് വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രതാപ്ഗഡ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പൊതു ശൗചാലയത്തിനുള്ളില്‍ വെച്ചാണ് 20കാരി ബലാത്സംഗത്തിനിരയായത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പ്രതാപ്ഗഡ് ജില്ലാ പൊലീസ് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്.

പൊതു ശൗചാലയത്തില്‍ വെച്ച് 20കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതി അറസ്റ്റില്‍

കോട് വാലി നിവാസിയാണ് പ്രതിയായ ശുഭം മൊദ്വാള്‍ എന്ന അന്ന. ശൗചാലയത്തിന്റെ സൂക്ഷിപ്പുകാരന്‍ കൂടിയായിരുന്നു ഇയാള്‍. സംഭവത്തിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ മുഖ്യപ്രതി മൊദ്വാളിനെതിരെ ഐപിസി 376 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കോട്വാലി പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സംയുക്ത സംഘം ഭൂപിയാമാവു ക്രോസിംഗിന് സമീപത്തുവച്ചാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതായി പ്രതാപ്ഗഡ് സിറ്റി സര്‍കിള്‍ ഓഫിസര്‍ അഭയ് പാണ്ഡെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.

അഹ് മദാബാദിലേക്ക് പോകാന്‍ വെള്ളിയാഴ്ച രാത്രിയാണ് ഭര്‍ത്താവിനൊപ്പം 20കാരി പ്രതാപ്ഗഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതെന്നാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ശനിയാഴ്ച പുലര്‍ചെ നാല് മണിയോടെ യുവതിയുടെ ഭര്‍ത്താവ് ചായയും പ്രഭാതഭക്ഷണവും കൊണ്ടുവരാന്‍ പോയപ്പോള്‍ പൊതു ശൗചാലയത്തില്‍ പോയ യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ് . പ്രതി തന്നെയാണ് യുവതിക്ക് ശൗചാലയത്തിന്റെ താക്കോല്‍ നല്‍കിയത്.

തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം യുവതി പരാതി നല്‍കാന്‍ കോട് വാലി പൊലീസ് സ്റ്റേഷനിലെത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

Keywords: Uttar Pradesh: Accused in Pratapgarh public toilet molest case arrested, Local News, Molestation, Railway, Train, Complaint, Police, Arrested, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia