Live on Tree | കുടുംബ കലഹത്തിനിടെ ഭാര്യയുടെ മര്‍ദനം സഹിക്കാനാകാതെ 80 അടി ഉയരമുള്ള മരത്തില്‍ കയറി താമസമാക്കി ഭര്‍ത്താവ്; സ്വകാര്യതയ്ക്ക് തടസമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അയല്‍വാസികളുടെ പരാതി
Aug 27, 2022, 16:41 IST
ലക് നൗ: (www.kvartha.com) കുടുംബ കലഹത്തിനിടെ ഭാര്യയുടെ മര്‍ദനം സഹിക്കാനാകാതെ 80 അടി ഉയരമുള്ള മരത്തില്‍ കയറി താമസമാക്കി ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലാണ് രസകരമായ സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. 42 കാരനായ റാം പ്രവേഷ് ആണ് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് താമസം മരത്തിന് മുകളിലേക്കാക്കിയത്.
എന്നാല്‍ റാമിന്റെ മരത്തിന് മുകളിലുള്ള താമസത്തിനെതിരെ അയല്‍വാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കയാണ്. റാമിനോടുള്ള സ്‌നേഹം കൊണ്ടാണെന്ന് വിചാരിക്കരുത്, മറിച്ച് 80 അടി പൊക്കത്തിലിരുന്നാല്‍ റാമിന് പരിസരത്തുള്ളതെല്ലാം കാണാനാകുമെന്നും ഇത് അയല്‍വാസികളുടെ സ്വകാര്യതക്ക് തടസമാകുമെന്നുമാണ് അവര്‍ പറയുന്നത്.
ഇതിനോടകം തന്നെ അയല്‍പക്കത്തുള്ള സ്ത്രീകള്‍ റാം തങ്ങളെ നോക്കുന്നു എന്ന പരാതികള്‍ ഉന്നയിച്ച് തുടങ്ങി. എന്നിട്ടും അയാള്‍ മരത്തില്‍ നിന്ന് ഇറങ്ങാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ പരാതിയുമായി എത്തിയിരിക്കയാണ്.
പൊലീസ് സ്ഥലത്തെത്തി റാമിന്റെ പുതിയ താമസം വീഡിയോയില്‍ പകര്‍ത്തി മടങ്ങിയതല്ലാതെ നടപടികളൊന്നുമെടുത്തില്ലെന്ന് അയല്‍വാസികള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ആറ് മാസമായി റാമും ഭാര്യയുമായി വഴക്ക് നടക്കുന്നുണ്ടായിരുന്നു. ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും കയറില്‍ കെട്ടിയാണ് മരത്തിന് മുകളിലേക്ക് എത്തിക്കുന്നത്.
Keywords: Uttar Pradesh: Amid fight with wife, man decides to live on 80-feet-tall palm tree for a month, News, Clash, Complaint, Police, Women, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.