Transferred | ' ബനിയനും തോര്‍ത്തുമുടുത്ത് ഡ്യൂടിക്കെത്തി'; പൊലീസുകാരന് സ്ഥലംമാറ്റം
Nov 7, 2023, 17:56 IST
ലക്നൗ: (KVARTHA) ബനിയനും തോര്‍ത്തുമുടുത്ത് ഡ്യൂടിക്കെത്തിയ പൊലീസുകാരന് സ്ഥലംമാറ്റം. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനില്‍ ബനിയനും തോര്‍ത്തുമുടുത്ത് പരാതി കേള്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സബ് ഇന്‍സ്പെക്ടറെ സ്ഥലംമാറ്റിയത്.
കൊഖ്രാജ് പൊലീസ് സ്റ്റേഷനു കീഴിലുള്ള സിന്ധ്യ ഔട് പോസ്റ്റിന്റെ ചുമതലയുള്ള എസ്ഐ രാം നരേന് സിംഗിനെതിരെയാണ് നടപടി സ്വീകരിച്ചിത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും എസ് പി ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നും വിഷയം സിറത് സര്‍കിള്‍ ഓഫീസര്‍ അവധേഷ് വിശ്വകര്‍മയ്ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National News, Video, Viral Video, Uttar Pradesh, Police, Transferred, Duty, Policeman, Uttar Pradesh cop transferred after video shows him wearing vest, towel on duty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.