യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മകന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

 


ലക് നൗ: (www.kvartha.com 26.03.2022) ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മകന്‍ യോഗേഷ് കുമാര്‍ മൗര്യ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ശനിയാഴ്ച ഉച്ചയോടെ ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലെ ആലംപൂര്‍ ബൈപാസിന് സമീപമാണ് അപകടം നടന്നത്. യോഗേഷ് മൗര്യയുടെ ഫോര്‍ച്യൂണര്‍ കാര്‍ ട്രാക്ടറില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകട വിവരമറിഞ്ഞ ഉടന്‍ കല്‍പി പൊലീസ് സ്ഥലത്തെത്തി.

കല്‍പിക്ക് സമീപം ഒരു അപകടം നടന്നതായും അപകടത്തില്‍ ആളപായമില്ലെന്നും എന്നാല്‍ കാറിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചുവെന്നും പൊലീസ് സൂപ്രണ്ട് രവി കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മകന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു


അപകടം നടക്കുമ്പോള്‍ യോഗേഷ് യാദവ് കാറിലുണ്ടായിരുന്നുവെന്നും  അദ്ദേഹത്തിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും എസ്പി അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് കേശവ് പ്രസാദ് മൗര്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Keywords: Uttar Pradesh Deputy CM's son escapes unharmed in car accident in Jalaun, News, Accident, Media, Police, Car, Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia