യുപി തെരഞ്ഞെടുപ്പ്: ബി ജെ പി നേതാക്കള്‍ക്ക് ഗ്രാമത്തില്‍ പ്രവേശനമില്ലെന്ന ബോര്‍ഡ് വച്ചു; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Feb 6, 2022, 18:23 IST
യുപി: (www.kvartha.com 06.02.2022) യുപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കള്‍ക്ക് ഗ്രാമത്തില്‍ പ്രവേശനമില്ലെന്ന ബോര്‍ഡ് വച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭാലിലെ ഗുനൗര്‍ പ്രദേശത്തുള്ള ബിച് പുരി സൈലാബിലെ തന്റെ ഗ്രാമത്തിലേക്ക് ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും വിലക്കി ബോര്‍ഡ് വച്ചതിനാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് പറഞ്ഞു.
ബോര്‍ഡ് വെച്ചതിന് ശേഷം നേതാക്കളെ ചിലര്‍ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ബോര്‍ഡ് വച്ചവരില്‍ പ്രധാനിയായ നിരഞ്ജന്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് സര്‍കിള്‍ ഓഫിസര്‍ ദേവേന്ദ്ര ശര്‍മ പറഞ്ഞു. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടില്ലെന്ന ബോന്‍ഡില്‍ മറ്റ് ആറ് പേരെയും പൊലീസ് ഒപ്പുവെപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് ബി ജെ പി നേതാക്കള്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നതിനെ ആളുകള്‍ എതിര്‍ക്കുന്നത് എന്നതിന് കാരണമൊന്നും ബോര്‍ഡില്‍ പറഞ്ഞിട്ടില്ലെങ്കിലും, തങ്ങളുടെ ഗ്രാമത്തില്‍ ഒരു വികസനവും നടന്നിട്ടില്ലെന്നും അതാകാം കാരണമെന്നും ഒരു ഗ്രാമീണന്‍ പറഞ്ഞതായും അദ്ദേഹം അറിയിച്ചു. ഗ്രാമത്തില്‍ പ്രവേശിക്കാന്‍ എല്ലാവര്‍ക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്നും ശര്‍മ പറഞ്ഞു.
Keywords: Uttar Pradesh elections: Man held for putting up board banning BJP leaders' entry to village, say police, News, Assembly Election, Trending, BJP, Leaders, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.