അവിഹിത ബന്ധം തുറന്ന് പറഞ്ഞ ഭാര്യയ്ക്ക് ഭര്‍ത്താവ് കൊടുത്ത സമ്മാനം

 


ഫൈസാബാദ്: (www.kvartha.com 08.08.2015) ഭാര്യയ്ക്ക് ഒരു അവിഹിതബന്ധമുണ്ടെന്നറിഞ്ഞാല്‍ ഭര്‍ത്താക്കന്മാര്‍ എന്ത് ചെയ്യും? ഇക്കാര്യം ഭാര്യ തന്നെ തുറന്നുപറഞ്ഞാലോ? അത്തരമൊരു സംഭവമാണ് യുപിയിലെ ഫൈസാബാദില്‍ നടന്നത്.

ഭാര്യ ചന്ദയ്ക്ക് ഒരു അവിഹിതബന്ധമുണ്ടെന്ന് അറിഞ്ഞ ഫൂല്‍ചന്ദ് ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നല്‍കി. ഇതിനായി ചന്ദയുടെ കുടുംബത്തിലുള്ളവരെ പറഞ്ഞ് സമ്മതിപ്പിച്ചു. ഗ്രാമസഭയിലെ അംഗങ്ങളുമായും ചര്‍ച്ചനടത്തി.

ഫൂല്‍ചന്ദുമായുള്ള വിവാഹത്തിന് മുന്‍പേ തന്നെ ചന്ദ തന്റെ ഗ്രാമത്തിലെ സൂരജുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഫൂല്‍ചന്ദിനെ വിവാഹം ചെയ്തു. ഏറെ താമസിയാതെ ഫൂല്‍ചന്ദ് ജോലിക്കായി ജലന്ധറിലേയ്ക്ക് പോയി.

ഇതിനിടെ ഫൂല്‍ചന്ദിന്റെ നാട്ടില്‍ ഒരു ബന്ധുവിനെ കാണാനെത്തിയ സൂരജ് അപ്രതീക്ഷിതമായി ചന്ദയെ കണ്ടുമുട്ടി. ഇരുവര്‍ക്കിടയില്‍ പ്രണയം വീണ്ടും മൊട്ടിട്ടു. ഇതിനിടെ നാട്ടിലെത്തിയ ഫൂല്‍ചന്ദിനോട് ഭാര്യ ആ വിവരം പറഞ്ഞു. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന്. വിവരമറിഞ്ഞ് ഫൂല്‍ചന്ദിന് ദേഷ്യവും സങ്കടവും വന്നു. ഒടുവില്‍ മനസാന്നിദ്ധ്യം വീണ്ടെടുത്തു. ഇക്കാര്യം തുറന്നുപറഞ്ഞ ഭാര്യയെ അയാള്‍ അഭിനന്ദിച്ചു.

വിവരം ചന്ദയുടെ വീട്ടുകാരെ അറിയിച്ചു. സൂരജിന്റെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. നാട്ടുകൂട്ടത്തേയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തി. ഒടുവില്‍ ചന്ദയെ സൂരജിന് വിവാഹം ചെയ്തു കൊടുത്തു. പുനര്‍ വിവാഹിതയായ ഭാര്യയ്ക്ക് ചില സമ്മാനങ്ങളും ഫൂല്‍ചന്ദും കുടുംബവും നല്‍കി.
അവിഹിത ബന്ധം തുറന്ന് പറഞ്ഞ ഭാര്യയ്ക്ക് ഭര്‍ത്താവ് കൊടുത്ത സമ്മാനം

Keywords: Wife, Illicit Affair, Husband, Lover,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia