Found Dead | യുവാവും 17കാരിയും മരിച്ച നിലയില്‍; മരണശേഷം തങ്ങളെ വേര്‍പെടുത്തരുതെന്നും അന്ത്യകര്‍മങ്ങള്‍ ഒരുമിച്ച് നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് കണ്ടെടുത്തതായി പൊലീസ്
ലക്‌നൗ: (www.kvartha.com) 22 വയസുകാരനെയും 17 വയസുള്ള പെണ്‍കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലെ മുര്‍ച്ച ഗ്രാമത്തിലെ വാടര്‍ പമ്പ് ഹൗസിന് സമീപമുള്ള മുറിയിലാണ് യുവാവും പെണ്‍കുട്ടിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരെയും മരണശേഷം വേര്‍പെടുത്തരുതെന്നും ഒരുമിച്ച് ദഹിപ്പിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പും മുറിയില്‍നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
തങ്ങള്‍ സ്വന്തം നിലയിലാണ് മരിക്കാന്‍ തീരുമാനം എടുത്തതെന്നും ആരും ഇതിന് ഉത്തരവാദികളാകേണ്ടതില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കി. പാളിടെക്നിക് വിദ്യാര്‍ഥിയായ ശിവം കുമാര്‍ എന്ന യുവാവ് അയല്‍വാസിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെങ്കിലും വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Keywords: Lucknow, News, National, Top-Headlines, Found Dead, Uttar Pradesh: Man and girl found dead.