യുപിയില്‍ സ്ത്രീ പ്രക്ഷോഭകരെ പോലീസ് തല്ലിച്ചതച്ചു

 


ലഖ്‌നൗ: യുപിയില്‍ സ്ത്രീ പ്രക്ഷോഭകര്‍ക്കെതിരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സ്ത്രീ പ്രക്ഷോഭകരെ പോലീസ് ചവിട്ടി മെതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ യുപി സര്‍ക്കാര്‍ വെട്ടിലായി. മുസാഫര്‍നഗര്‍ കലാപത്തിന്റെ പേരില്‍ രൂക്ഷവിമര്‍ശനം നേരിടുന്നതിനിടയിലാണ് പുതിയ സംഭവവികാസം.
യുപിയില്‍ സ്ത്രീ പ്രക്ഷോഭകരെ പോലീസ് തല്ലിച്ചതച്ചുഫിറോസാബാദില്‍ പ്രക്ഷോഭം നടത്തുകയായിരുന്ന സ്ത്രീകള്‍ക്കാണ് പോലീസ് മര്‍ദ്ദനമുണ്ടായത്. എന്‍.എച്ച് 2വിലുണ്ടായ വാഹനാപകടത്തെതുടര്‍ന്നായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. ഗതാഗതം സ്തംഭിപ്പിച്ച് പ്രതിഷേധിച്ച സ്ത്രീകളോട് പോലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നായിരുന്നു ലാത്തിച്ചാര്‍ജ്ജും മര്‍ദ്ദനവും. സംഭവത്തില്‍ ദേശീയ വനിത കമ്മീഷന്‍ മമത ശര്‍മ്മ ഇടപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: Lucknow: In yet another incident, which is sure to spark criticism of the Uttar Pradesh government, the state police on Monday night was seen ruthlessly beating the women protesters in Firozabad.
Keywords: Uttar Pradesh, Police, Firozabad, Akhilesh Yadav, Samajwadi Party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia