ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്താന്‍ ബി ജെ പിയും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസും അക്ഷീണ പരിശ്രമത്തില്‍

 


ഉത്തരാഖണ്ഡ്: (www.kvartha.com 30.01.2022) ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഭരണം നിലനിര്‍ത്താന്‍ ബി ജെ പിയും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസും അക്ഷീണ പരിശ്രമം ആണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമിഷന്‍ റാലികള്‍ നിരോധിച്ചതിനാല്‍ വിര്‍ച്വല്‍ മീറ്റിങ്ങിലാണ് പാര്‍ടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്താന്‍ ബി ജെ പിയും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസും അക്ഷീണ പരിശ്രമത്തില്‍

ഇത്തവണ 70-ല്‍ 45 സീറ്റുകളെങ്കിലും പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് ഗരിമ മെഹ്റയാണ് ഇക്കാര്യം പങ്കുവച്ചത്. എന്നാല്‍ 60 സീറ്റുകള്‍ പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി തന്നെ അടുത്ത അഞ്ചുവര്‍ഷം ഭരണത്തില്‍ തുടരുമെന്ന പ്രതീക്ഷ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കുവച്ചിരുന്നു.

Keywords:  Uttarakhand Assembly polls: CM Dhami holds door-to-door campaign in Ganghet, News, Politics, Assembly Election, BJP, Congress, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia