'ഞാന്‍ പൂര്‍ണ സംതൃപ്തന്‍, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് എന്റെ നേതൃത്വത്തില്‍ തന്നെ'; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്
Dec 24, 2021, 20:48 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.12.2021) ഇടഞ്ഞുനിന്നിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവതിനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ്. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താന്‍ പാര്‍ടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം നിനച്ചിരിക്കാതെ താന്‍ പൂര്‍ണസംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റാവതിന്റെ ഈ മഞ്ഞുരുകല്‍.
'ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ എന്റെ നേതൃത്വത്തില്‍ തന്നെയാകും കോണ്‍ഗ്രസ് മത്സരിക്കുകയെന്ന് ഹൈകമാന്‍ഡ് എന്നോട് പറഞ്ഞിട്ടുണ്ട്. നാമെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം,' എന്ന് ഹരീഷ് റാവത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയാകണോ വേണ്ടയോ എന്നത് തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ കക്ഷി തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ഏക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്റെ കൈകള്‍ ഇപ്പോള്‍ കൂട്ടിക്കെട്ടിയിട്ടില്ല. ഞങ്ങളെല്ലാവരും കോണ്‍ഗ്രസിന്റെ ഭടന്മാരാണ്,' എന്നും അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇനി അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Uttarakhand Assembly polls: Harish Rawat says he will lead Congress campaign, New Delhi, Congress, Leader, Election, Media, National, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.