Marriage | ഹിന്ദുത്വ സംഘടനകളില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നുമടക്കം വ്യാപകമായ എതിര്‍പ്; ഒടുവില്‍ മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദ് ചെയ്ത് ബി ജെ പി നേതാവ്
May 21, 2023, 12:45 IST
ഡെറാഡൂണ്‍: (www.kvartha.com) വിശ്വഹിന്ദു പരിഷത് (VHP), ഭൈരവ് സേന, ബജ്‌റങ്ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകളില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നുമടക്കം എതിര്‍പ്പ് ശക്തമായതോടെ, മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദ് ചെയ്ത് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപല്‍ ചെയര്‍മാന്‍ കൂടിയായ യശ്പാല്‍ ബെനാമാണ്, മതപരമായ എതിര്‍പ്പിനെ തുടര്‍ന്ന് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്.
ഈ മാസം 28ന് വിവാഹം നടത്താനായിരുന്നു തീരുമാനം. കുടുംബകാര്യമാണെന്ന് പറഞ്ഞ് ആദ്യം പ്രതിരോധിച്ച നേതാവ്, എതിര്‍പ്പ് ശക്തമായതോടെയാണ് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്. വിവാഹത്തിന്റെ ക്ഷണക്കത്ത് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മകളെ മുസ്ലീം യുവാവിനു വിവാഹം കഴിച്ചു നല്‍കാനുള്ള മുന്‍ എംഎല്‍എ കൂടിയായ യശ്പാലിന്റെ നീക്കം, അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നായിരുന്നു ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ വിമര്‍ശനം.
യശ്പാലിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഹിന്ദുത്വ സംഘടനകളില്‍ നിന്നും ഉയര്‍ന്നത്. വിവാഹത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച ഹിന്ദുത്വ സംഘടനകള്‍, യശ്പാലിന്റെ കോലവും കത്തിച്ചു. സമൂഹമാധ്യമങ്ങളിലും യശ്പാലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
ഇതിനിടെ 'ലവ് ജിഹാദ്' ആരോപണം ഉയര്‍ത്തിയും ഒരു വിഭാഗം രംഗത്തെത്തി. അടുത്തിടെ പുറത്തിറങ്ങി വന്‍ വിവാദമായ 'ദ് കേരള സ്റ്റോറി' എന്ന സിനിമയുമായും താരതമ്യങ്ങള്‍ വ്യാപകമായതോടെയാണ്, യശ്പാല്‍ വിവാഹക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തിയത്. മകളുടെ സന്തോഷം മാത്രം പരിഗണിച്ചാണ് വിവാഹത്തിനു സമ്മതം മൂളിയതെന്ന് യശ്പാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുജനത്തിന്റെ അഭിപ്രായം കൂടി മാനിച്ചേ തീരൂ എന്നും അതിനാല്‍ മേയ് 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
'ദ് കേരള സ്റ്റോറി പോലെയുള്ള സിനിമകള്‍ക്ക് നികുതിയിളവു വരെ നല്‍കിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രോത്സാഹനം നല്‍കുന്നത്. ഇതിനിടെയാണ് ബിജെപി നേതാവ് തന്റെ മകളെ മുസ്ലീം യുവാവിനു വിവാഹം ചെയ്തു നല്‍കുന്നത്. ഇത് ആ നേതാവിന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്. ഈ നീക്കം ബിജെപി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് തീര്‍ച' എന്നാണ് ഒരാള്‍ ഫേസ്ബുകില്‍ കുറിച്ചത്.
Keywords: Uttarakhand BJP leader puts off daughter’s marriage to Muslim man after facing netizens' fury, Uttarakhand, Marriage, News, Religion, Social Media, Allegation, Controversy, BJP leader, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.