Accident | റോഡിലെ കുഴിയിലേക്ക് ബസ് മറിഞ്ഞ് അപകടം; 2 മരണം, നിരവധി പേര്‍ക്ക് പരുക്ക്
Apr 2, 2023, 16:29 IST
ഡെറാഡൂണ്‍: (www.kvartha.com) മസൂറി-ഡെറാഡൂണ്‍ റോഡിലെ കുഴിയിലേക്ക് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ITBP) സഹായത്തോടെ പരുക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയതായി മസൂറി പൊലീസ് വ്യക്തമാക്കി.
പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചത് പെണ്‍കുട്ടികളാണെന്നാണ് റിപോര്‍ട്. ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്, ബസിന്റെ ബ്രേക് തകരാറിലായതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Keywords: News, National, Accident, Death, Injured, Police, Uttarakhand: Bus Falls Into Ditch On Mussoorie-Dehradun Road.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.