മാസ്‌ക് ഒരു അലമ്പായി മാറിയോ? മുഖം തുടച്ച സംഭവത്തിന് പിന്നാലെ മുഖാവരണം കാല്‍വിരലില്‍ തൂക്കിയിട്ട് വിവാദത്തിലായി മന്ത്രി; ചിത്രം വൈറലായതോടെ ജനപ്രതിനിധിക്ക് നേരെ ഉയര്‍ന്നത് രൂക്ഷവിമര്‍ശനങ്ങള്‍

 


ഹരിദ്വാര്‍: (www.kvartha.com 17.07.2021) കേരളത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ എം എല്‍ എ മാസ്‌ക് കൊണ്ട് വിയര്‍പ് തുടച്ച സംഭവം ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങ് ഹരിദ്വാറില്‍ മാസ്‌ക് കാല്‍വിരലില്‍ തൂക്കിയിട്ട് വിവാദത്തിലായിരിക്കയാണ് ഒരു മന്ത്രി. അതും കേന്ദ്രം ഭരിക്കുന്ന പാര്‍ടിയിലെ മന്ത്രി.

മാസ്‌ക് ഒരു അലമ്പായി മാറിയോ? മുഖം തുടച്ച സംഭവത്തിന് പിന്നാലെ മുഖാവരണം കാല്‍വിരലില്‍ തൂക്കിയിട്ട് വിവാദത്തിലായി മന്ത്രി; ചിത്രം വൈറലായതോടെ ജനപ്രതിനിധിക്ക് നേരെ ഉയര്‍ന്നത് രൂക്ഷവിമര്‍ശനങ്ങള്‍

ഉത്തരാഖണ്ഡില്‍ മന്ത്രിമാരുടെ യോഗത്തിനിടെ മാസ്‌ക് കാല്‍വിരലില്‍ ഇട്ട് വിവാദത്തിലായിരിക്കയാണ് ഗ്രാമവികസന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി യതീശ്വരാനന്ദ്. കാല്‍വിരലില്‍ മാസ്‌ക് തൂക്കിയിട്ടിരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് മന്ത്രിക്കു നേരെ ഉയര്‍ന്നത്. ബുധനാഴ്ചയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ സംഭവം എന്നാണെന്ന് വ്യക്തമല്ല.

സംസ്ഥാനത്തെ കൃഷിമന്ത്രി സുബോധ് ഉണിയാല്‍, ബിഷന്‍ സിംഗ് ചുഫാല്‍ എന്നീ മന്ത്രിമാരും ചിത്രത്തിലുണ്ട്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ പോലും മാസ്‌ക് ധരിച്ചിരുന്നുമില്ല. ഹരിദ്വാറില്‍(റൂറല്‍) നിന്നുളള എംഎല്‍എയും സംസ്ഥാനത്തെ ക്യാബിനറ്റ് മന്ത്രിയുമാണ് യതീശ്വരാനന്ദ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ചു.

കാബിനറ്റ് മന്ത്രി സ്വാമി യതീശ്വരാനന്ദ് മാസ്‌ക് കാലില്‍ തൂക്കിയിട്ടിരിക്കുന്ന സംഭവം കാണിക്കുന്നത് അദ്ദേഹവും സര്‍കാരും കോവിഡ് -19 മാര്‍ഗനിര്‍ദേശങ്ങള്‍ അവരുടെ കാല്‍ക്കീഴിലാക്കിയിട്ടുണ്ടെന്നാണെന്ന് ഹരിദ്വാറിലെ കോണ്‍ഗ്രസ് എംഎല്‍എ ഖാസി നിസാമുദ്ദീന്‍ പറഞ്ഞു.

Keywords:  Uttarakhand minister slammed after photo with mask hanging on foot goes viral, News, Social Media, Criticism, Controversy, BJP, Minister, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia