4 ലക്ഷം തൊഴിലവസരങ്ങള്‍; ടൂറിസത്തിന് പ്രാധാന്യം; ഉത്തരാഖണ്ഡ് പിടിക്കാന്‍ കോണ്‍ഗ്രസ്

 


ന്യൂഡെല്‍ഹി: (www.kvartha.com 02.02.2022) ഉത്തരാഖണ്ഡില്‍ നാല് ലക്ഷം തൊഴിലവസരങ്ങള്‍ പാര്‍ടി ഉറപ്പാക്കുമെന്നും 40 ശതമാനം സര്‍കാര്‍ ജോലികള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. കോവിഡിന് ശേഷം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പാര്‍ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
                           
4 ലക്ഷം തൊഴിലവസരങ്ങള്‍; ടൂറിസത്തിന് പ്രാധാന്യം; ഉത്തരാഖണ്ഡ് പിടിക്കാന്‍ കോണ്‍ഗ്രസ്
           
മാറ്റം കാണണമെങ്കില്‍ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ വികസനം തിരഞ്ഞെടുക്കണം. ഒരു സ്ഥാനാർഥി മതത്തെക്കുറിച്ചോ, ജാതിയെക്കുറിച്ചോ സംസാരിക്കുമ്പോള്‍, വികസനത്തിനായി എന്തുചെയ്യുമെന്ന് അവരോട് ചോദിക്കണം- ഡെറാഡൂണില്‍ ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും വ്യാപിച്ചുകിടക്കുന്ന ബുന്ദേല്‍ഖണ്ഡിന്റെ മുഖച്ഛായമാറ്റാന്‍ കെന്‍-ബെത്വ നദികള്‍ ബന്ധിപ്പിക്കുന്ന പദ്ധതി ഒരുങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പറഞ്ഞു. 2022-23 ലെ കേന്ദ്ര ബജറ്റില്‍ പദ്ധതി നടപ്പാക്കുന്നതിനായി 1,400 കോടി രൂപ സര്‍കാര്‍ വകയിരുത്തിയിട്ടുണ്ട്.

അതിനിടെ, വരാനിരിക്കുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ബി എസ് പി അധ്യക്ഷ മായാവതി ഒരുങ്ങുകയാണ്. ആഗ്രയില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലി നടത്തും.

അതേസമയം സ്വാമി പ്രസാദ് മൗര്യ യു പി തിരഞ്ഞെടുപ്പില്‍ കുശിനഗറിലെ ഫാസില്‍ നഗറില്‍ മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ടി അറിയിച്ചു. ബിജെപി വിട്ട് അടുത്തിടെയാണ് മൗര്യ പാര്‍ടിയില്‍ ചേര്‍ന്നത്. പല്ലവി പട്ടേലിനെ ഖുഷിനഗറിലെ സിറത്തുവില്‍ നിന്നുള്ള സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ബിജെപിയുടെ കേശവ് പ്രസാദ് മൗര്യയ്ക്കെതിരെയാണ് അവര്‍ മത്സരിക്കുക.


Keywords:  News, National, New Delhi, Uttarakhand, Priyanka Gandhi, Congress, Party, Tourism, Government, Secretary, COVID-19, Madhya pradesh, Uttarakhand Polls: Priyanka Gandhi addressed in virtual rally.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia