V Muraleedharan | കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയി മല്ലിക സാരാഭായിയെ നിയമിച്ചതില്‍ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി വി മുരളീധരന്‍; പ്രധാനമന്ത്രിക്ക് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് സിപിഎം കാണുന്ന യോഗ്യത എന്നും ആരോപണം

 


ന്യൂഡെല്‍ഹി: (www.kvartha.com) കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയി മല്ലിക സാരാഭായിയെ നിയമിച്ചതില്‍ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രിക്ക് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായിയില്‍ സിപിഎം കാണുന്ന യോഗ്യതയെന്നും അദ്ദേഹം ആരോപിച്ചു.

ഈ രാജ്യത്ത് വേറെ കലാകാരന്മാര്‍ ഇല്ലാഞ്ഞിട്ടല്ല. ചൊല്‍പിടിയില്‍ നില്‍ക്കുന്നവരെ മാത്രമാണ് മുഖ്യമന്ത്രിക്കു വേണ്ടത്. താളത്തിനൊത്തു തുള്ളുന്നവരെയാണ് പിണറായി വിജയന് ആവശ്യമെന്നും അദ്ദേഹം ആരോപിച്ചു.

V Muraleedharan | കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയി മല്ലിക സാരാഭായിയെ നിയമിച്ചതില്‍ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി വി മുരളീധരന്‍; പ്രധാനമന്ത്രിക്ക് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് സിപിഎം കാണുന്ന യോഗ്യത എന്നും ആരോപണം

'ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്നത് സിപിഎമിന്റെ സ്വജനപക്ഷപാതവും അഴിമതിയും എതിര്‍ത്തതുകൊണ്ട് മാത്രമാണ്. ബില്‍ ഭരണഘടനാ വിരുദ്ധമാണ്. കോടതിയില്‍ നില്‍ക്കില്ല. എന്തിനു വേണ്ടിയാണ് ബില്‍ അവതരണമെന്നത് ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍കാരിനു കഴിയില്ല.

യുജിസി ചട്ടത്തിനും നാട്ടിലെ നിയമങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരെയാണ് സര്‍കാരിന്റെ നീക്കമെന്നും മുരളീധരന്‍ ആരോപിച്ചു. സര്‍വകലാശാല വിവാദത്തിലുള്ള നിലപാടില്‍ പ്രതിപക്ഷം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പ്രതിപക്ഷം സര്‍കാരിന് കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Keywords: V Muraleedharan against Mallika Sarabhai's appointment, New Delhi, News, V.Muraleedaran, Criticism, CPM, University, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia