വാക്‌സിന്‍ ഇടവേളയില്‍ ഇളവ് തേടി കിറ്റെക്‌സ് സുപ്രീം കോടതിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 05.12.2021) കോവി ഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേളകളില്‍ ഇളവ് തേടി കിറ്റെക്‌സ് സുപ്രീം കോടതിയെ സമീപിച്ചു. വാക്‌സിനേഷനില്‍ വിദേശത്തേക്ക് പോകുന്നവരെയും, നാട്ടില്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനപരം ആണെന്നാണ് കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

വാക്‌സിന്‍ ഇടവേളയില്‍ ഇളവ് തേടി കിറ്റെക്‌സ് സുപ്രീം കോടതിയില്‍

പണമടച്ച് കോവി ഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാന്‍ അനുവദിക്കണം എന്നും ആവശ്യം. കിറ്റെക്‌സ് എം ഡി സാബു എം ജേകബിന്റെ ഹര്‍ജി അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

Keywords:  Vaccination: Kitex approaches Supreme Court, New Delhi, News, COVID-19, Business Man, Supreme Court of India, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia