ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ അപകടം; മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷവും സഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍
Jan 2, 2022, 12:15 IST
ശ്രീനഗര്‍: (www.kvartha.com 02.01.2022) ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ പുതുവത്സര ദിനത്തിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും സഹായ ധനം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. അപകടത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തില്‍ അദ്ദേഹം അഗാധമായ ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുകയും പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. അപകടത്തെ സംബന്ധിച്ച് നിലവില്‍ ലഭിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കിയതായും എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പുതുവര്‍ഷത്തിന് ക്ഷേത്ര ദര്‍ശനത്തിനെത്തിയവരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ ക്ഷേത്രത്തില്‍ തീര്‍ഥാടനം താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയും 2 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായധനം നല്‍കുക.
മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും നല്കാന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Spoke to Hon'ble Home Minister Shri Amit Shah Ji. Briefed him about the incident. A high level inquiry has been ordered into today's stampede.
— Office of LG J&K (@OfficeOfLGJandK) January 1, 2022
The Inquiry Committee will be headed by Principal Secretary (Home) with ADGP, Jammu and Divisional Commissioner, Jammu as members.
Keywords: News, National, India, Jammu, Kashmir, Accidental Death, Temple, Prime Minister, Narendra Modi, Governor, Compensation, Injured, Death, Vaishno Devi Stampede: J&K Govt Orders High-level Enquiry; Rs 10 Lakh For Victims' KinExtremely saddened by the loss of lives due to a stampede at Mata Vaishno Devi Bhawan. Condolences to the bereaved families. May the injured recover soon. Spoke to JK LG Shri @manojsinha_ Ji, Ministers Shri @DrJitendraSingh Ji, @nityanandraibjp Ji and took stock of the situation.
— Narendra Modi (@narendramodi) January 1, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.