Valentine’s Week | റോസാപ്പൂവിൽ ആദ്യ ദിവസം, ചുംബനത്തിൽ അവസാനം, ഒടുവിൽ മതിമറന്ന് ആഘോഷവും; പ്രണയം പൂത്തുലയുന്ന 7 ദിനങ്ങൾ; വാലന്റൈൻസ് വാരാചരണത്തിലെ ഓരോ ദിവസങ്ങൾക്കുമുണ്ട് പ്രത്യേകത
Feb 6, 2024, 15:06 IST
ന്യൂഡെൽഹി: (KVARTHA) പരസ്പരം വളരെയധികം സ്നേഹിക്കുകയും ആ സ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് മനുഷ്യർ. ഫെബ്രുവരി, പലപ്പോഴും പ്രണയത്തിൻ്റെ മാസമായി ആഘോഷിക്കപ്പെടുന്നു, ലോകമെമ്പാടുമുള്ള കാമുകീ - കാമുകന്മാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമയമാണ് ഫെബ്രുവരി 14 അഥവാ വാലന്റൈൻസ് ദിനം. ഫെബ്രുവരി ഏഴ് മുതൽ തന്നെ വാലന്റൈൻസ് വാരാചരണം ആരംഭിക്കുന്നു. സ്നേഹവും പ്രണയവും ചേർന്നൊഴുകുന്ന ദിനങ്ങളാണ് ഈ ഏഴ് ദിവസവും.
മനുഷ്യ സംസ്കാരത്തിൽ പ്രണയത്തിന് പ്രത്യേക ദിവസമോ സമയമോ ആവശ്യമില്ലെന്ന് പറയുമെങ്കിലും, എല്ലാവരും അവരവരുടെ ജോലിയിൽ മുഴുകുന്ന ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പരസ്പരം സമയം ചെലവഴിക്കാനും പരസ്പരം സന്തോഷിപ്പിക്കാൻ സമ്മാനങ്ങൾ നൽകാനും സവിശേഷമായ ദിനങ്ങൾ തന്നെയാണ് വാലന്റൈൻസ് വാരം. ഫെബ്രുവരി ഏഴ് മുതൽ 14 വരെയുള്ള വാലൻ്റൈൻസ് വീക്കിൽ വ്യത്യസ്ത ദിവസങ്ങൾ ആഘോഷിക്കുന്നു. റോസ് ഡേയിൽ തുടങ്ങി വാലൻ്റൈൻസ് ഡേ എന്നിവയിൽ അവസാനിക്കുന്നു.
* ഫെബ്രുവരി 7 - റോസ് ഡേ
മനോഹരമായ ഒരു റോസാപ്പൂവിൽ പ്രണയത്തിന്റെ ആദ്യ ദിവസം ആരംഭിക്കാം. അതെ, വാലൻ്റൈൻസ് വാരത്തിലെ ആദ്യ ദിവസം റോസ് ഡേ ആണ്. ഈ ദിവസം നിങ്ങൾക്ക് ആർക്കും റോസാപ്പൂവ് നൽകാം.
കമിതാക്കൾ റോസാപ്പൂക്കൾ കൈമാറുകയോ അവരുടെ പ്രിയപ്പെട്ടവർക്ക് ഒരു പൂച്ചെണ്ട് അയയ്ക്കുകയോ ചെയ്യുന്നു.
* ഫെബ്രുവരി 8 - പ്രൊപ്പോസ് ഡേ
ഇനി നിങ്ങളുടെ ഹൃദയം സംസാരിക്കട്ടെ. വാലൻ്റൈൻസ് വീക്കിൻ്റെ രണ്ടാം ദിവസമാണ് പ്രൊപ്പോസ് ഡേ . പേര് സൂചിപ്പിക്കുന്നത് പോലെ, ആളുകൾക്ക് അവരുടെ വികാരങ്ങൾ പറയുന്നതിനോ അവരുടെ പ്രണയ താൽപ്പര്യങ്ങളോട് ചോദ്യം ചോദിക്കുന്നതിനോ ഉള്ള ദിവസമാണിത്.
* ഫെബ്രുവരി 9 - ചോക്ലേറ്റ് ദിനം
ഇനി അൽപം മധുരമാകാം. അതെ, നിങ്ങളുടെ പങ്കാളിക്ക് ചോക്ലേറ്റ് നൽകാനുള്ള ദിവസമാണിത്. അങ്ങനെ മധുരസ്മരണകളുമായി പ്രണയം പൂത്തുലയട്ടെ. ചിലർ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ചോക്ലേറ്റുകൾ നൽകുകയോ പങ്കാളിയുടെ പ്രിയപ്പെട്ട മിഠായികൾ സമ്മാനമായി നൽകുകയോ ചെയ്യുന്നു.
* ഫെബ്രുവരി 10 - ടെഡി ഡേ
ഈ ദിവസം കമിതാക്കൾ ഭംഗിയുള്ളതും മനോഹരവുമായ ഒരു ടെഡി ബിയർ സമ്മാനിച്ച് അവരെ അത്ഭുതപ്പെടുത്തുന്നു. ഈ ഒരു ആലിംഗന കളിപ്പാട്ടത്തിന് പ്രണയത്തിൽ സവിശേഷമായൊരു സ്ഥാനമുണ്ട്. ചേർത്ത് പിടിക്കാൻ ഒപ്പമുണ്ട് എന്ന സൂചന കൂടിയാണ് ടെഡി ബിയർ നൽകുന്നത്. ഒരു ക്യൂട്ട് ടെഡി ബിയറിന് വിഷമകരമായ മാനസികാവസ്ഥ മാറ്റാനും അവരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാനും കഴിയും.
* ഫെബ്രുവരി 11 - പ്രോമിസ് ഡേ
തീർച്ചയായും ഈ ദിവസം നിങ്ങളുടെ പങ്കാളിയോട് മനം തുറക്കാം. ജീവിതകാലം മുഴുവൻ ഒരുമിച്ചു നിൽക്കാമെന്ന വാക്ക് നൽകാം. ഈ വാഗ്ദാനമോ പ്രതിബദ്ധതയോ പങ്കാളിയോടുള്ള സ്നേഹത്തിൻ്റെ തീവ്രത കാണിക്കാൻ സഹായിക്കുന്നു. തങ്ങളുടെ ബന്ധങ്ങൾ ദൃഢമാക്കുന്നതിന് ചെറുതും വലുതമായ പല വാഗ്ദാനങ്ങൾ നൽകിയാണ് ഈ ദിവസം ആഘോഷിക്കുന്നത്.
* ഫെബ്രുവരി 12 - ഹഗ് ഡേ
സത്യത്തിൽ കെട്ടിപ്പിടിക്കാൻ പ്രത്യേക ദിനം വേണമെന്നില്ല. എന്നാൽ ഈ ദിവസത്തിൻ്റെ പേര് തന്നെ 'ഹഗ് ഡേ' എന്നായതിനാൽ പങ്കാളിക്ക് മാന്ത്രിക ആലിംഗനം നൽകി ആഘോഷിക്കാം. കമിതാക്കൾ പരസ്പരം സ്നേഹപൂർവം ആലിംഗനം ചെയ്തുകൊണ്ട് തങ്ങളുടെ ഇഷ്ടം പ്രകടിപ്പിക്കുന്നു. സ്‌നേഹം, കരുതൽ, വാത്സല്യം എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ഒരു ശാരീരിക മാർഗം തന്നെയാണ് ആലിംഗനം.
* ഫെബ്രുവരി 13 - കിസ് ഡേ
സ്നേഹത്തിന്റെ പ്രകടനമാണ് ചുംബനം. വാലൻ്റൈൻസ് ദിനത്തിന് ഒരു ദിവസം മുമ്പാണ് ചുംബന ദിനം. ഈ ദിവസം കമിതാക്കൾ അവരുടെ പങ്കാളിയെ ചുംബിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നു.
* ഫെബ്രുവരി 14 - വാലൻ്റൈൻസ് ഡേ
ഒടുവിൽ വാലൻ്റൈൻസ് ഡേ വന്നെത്തി. പ്രണയിക്കുന്നവരുടെ ദിവസമാണിത്. ഒരുമിച്ച് സമയം ചിലവഴിക്കുക, സമ്മാനങ്ങളോ സർപ്രൈസുകളോ നൽകുക എന്നിവയും അതിലേറെയും ചെയ്തുകൊണ്ട് കമിതാക്കൾ പ്രത്യേക സന്ദർഭം ആഘോഷിക്കുന്നു.
Keywords: News, Malayalam News, Valentine’s Week, Love, Lifestyle, Propose day, chocalate day, Valentine’s Week: Complete list of days to mark love. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.