Vande Bharat | 3 ദിവസത്തിനിടെ മൂന്നാം തവണയും അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്സ്പ്രസ്; ഇത്തവണ ചക്രം തകരാറിലായി; യാത്രക്കാര്‍ക്കായി ശതാബ്ദി അയച്ചു
പ്രയാഗ്രാജ്: (www.kvartha.com) മൂന്ന് ദിവസത്തിനിടെ മൂന്നാം തവണയും അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്സ്പ്രസ്. ട്രെയിനിന്റെ ചക്രം തകരാറിലായതാണ് ഇത്തവണ യാത്രക്കാരെ കുഴപ്പിച്ചത്. നോര്‍ത് സെന്‍ട്രല്‍ റെയില്‍വേ പറയുന്നതനുസരിച്ച്, ശനിയാഴ്ച ട്രെയിന്‍ നമ്പര്‍ 22436- വന്ദേ ഭാരത് എക്സ്പ്രസ് ന്യൂഡെല്‍ഹി സ്റ്റേഷനില്‍ നിന്ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് 06.38 ന് ദാദ്രി സ്റ്റേഷന് കടന്നു. ഈ ട്രെയിന്‍ ലെവല്‍ ക്രോസ് ഗേറ്റ് നമ്പര്‍ 146 കടക്കുമ്പോള്‍, ബെയറിങ് കുടുങ്ങിയത് മൂലം സി-8 കോചിന്റെ ചക്രം തകരാറിലായത് ശ്രദ്ധയില്‍പ്പെട്ട ഗ്രൗന്‍ഡ് സ്റ്റാഫ്, അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിടുകയും പിന്നീട് നിയന്ത്രിത വേഗത്തില്‍ 20 കിലോമീറ്റര്‍ അകലെയുള്ള ഖുര്‍ജ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. സുരക്ഷയും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്ത് ഡെല്‍ഹിയില്‍ നിന്ന് ശതാബ്ദി എക്സ്പ്രസിന്റെ റേക് വിളിച്ച് 12.57-ന് 1068 യാത്രക്കാരെയും അതിലേക്ക് മാറ്റി ട്രെയിന്‍ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു. റെയില്‍വേ ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലമാണ് വന്‍ അപകടം ഒഴിവായത്.
ഇത് തുടര്‍ചയായ മൂന്നാം ദിവസമാണ് വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തില്‍ പെടുന്നത്. നേരത്തെ, ഗാന്ധിനഗര്‍-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പോത്തിന് കൂട്ടത്തിലും പശുവിലും കൂട്ടിയിടിച്ച് രണ്ട് ദിവസങ്ങളിലും ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
Keywords: News, National, Train, Passengers, Railway, Varanasi-bound Vande Bharat suffers jammed wheels, 'flat tyre'; Shatabdi sent for passengers.