Varun Gandhi | 'ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ വരുണ്‍ ഗാന്ധി സ്വതന്ത്രനായി മത്സരിച്ചേക്കും'

 


ന്യൂഡെല്‍ഹി: (KVARTHA) പാര്‍ടി സീറ്റ് നല്‍കിയില്ലെങ്കില്‍ വരുണ്‍ ഗാന്ധി എംപി സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് റിപോര്‍ട്. യുപിയിലെ തന്റെ മണ്ഡലമായ പിലിബിത്തില്‍ നിന്നു തന്നെ മത്സരിക്കാനാണ് വരുണ്‍ ഗാന്ധിയുടെ നീക്കമെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. പിലിബിത്തില്‍ തന്നെ മത്സരിക്കാനുറച്ച് മണ്ഡലത്തില്‍ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കി പ്രവര്‍ത്തിക്കുകയാണ് വരുണ്‍.

വരുണ്‍ ഗാന്ധിക്കും അമ്മയും സുല്‍ത്താന്‍പുര്‍ എം പിയുമായ മനേക ഗാന്ധിക്കും ബിജെപി വീണ്ടും സീറ്റു നല്‍കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെയാണ് ഇതുസംബന്ധിച്ച റിപോര്‍ടുകള്‍ പുറത്തുവരുന്നത്. ബിജെപിയുടെ ആദ്യ രണ്ട് സ്ഥാനാര്‍ഥി പട്ടികയിലും ഇരുവരുടെയും പേരുണ്ടായിരുന്നില്ല. 

Varun Gandhi | 'ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ വരുണ്‍ ഗാന്ധി സ്വതന്ത്രനായി മത്സരിച്ചേക്കും'

അതേസമയം, ബിജെപി ദേശീയ നേതൃത്വവുമായും യുപി സര്‍കാരുമായുമെല്ലാം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പല തവണ ഇടഞ്ഞയാളാണ് വരുണ്‍ ഗാന്ധി. പല പ്രസ്താവനകളിലൂടെയും കേന്ദ്ര സര്‍കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.

കാര്‍ഷിക നിയമങ്ങള്‍, പൊതുമേഖലയുടെ സ്വകാര്യവത്കരണം ഉള്‍പെടെയുള്ള വിഷയങ്ങളില്‍ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് എസ് പി അമേഠി സീറ്റ് ഏറ്റെടുത്തേക്കുമെന്നും ,ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ വരുണ്‍ ഗാന്ധി അമേഠിയില്‍ സമാജ് വാദി പാര്‍ടി സ്ഥാനാര്‍ഥിയായേക്കും എന്ന അഭ്യൂഹവും ഉയര്‍ന്നിട്ടുണ്ട്.

വരുണിനെ എസ് പി ടികറ്റില്‍ മത്സരിപ്പിക്കുന്നതില്‍ തന്റെ പാര്‍ടി വിമുഖത കാണിക്കില്ലെന്ന് സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

Keywords: Varun Gandhi may fight independently if BJP denies ticket in LS polls: Sources, New Delhi, News, Varun Gandhi, Lok Sabha Election, BJP, Seat, Criticism, Narendra Modi, Candidate, National News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia