വെജിറ്റേറിയൻ സംസ്ഥാനമായ ഗുജറാത്തിൽ 40 ശതമാനത്തിലേറെ മാംസാഹാരികൾ

 


അഹമ്മദാബാദ്: (www.kvartha.com 11.06.2016) വെജിറ്റേറിയൻ സംസ്ഥാനമാണ് ഗുജറാത്ത്. എന്നാൽ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത് അങ്ങനെയല്ല. സംസ്ഥാനത്തെ അഞ്ചുപേരിൽ രണ്ടുപേർ മാംസാഹാരം കഴിക്കുന്നുണ്ട്. 2014 നടത്തിൽ പഠനത്തിൻറെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഗുജറാത്തിലെ 61.80 ആളുകൾ സസ്യാഹാരികൾ ആണ്. എന്നാൽ 34.05 ശതമാനം ആളുകൾ മാംസാഹാരം കഴിക്കുന്നവരും. മറ്റൊരു കൌതുകകരമായ വസ്തുത, പഞ്ചാബ്, ഹര്യാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കാൾ മാംസാഹിരകളുള്ളതും സംസ്യാഹാരികളുടെ നാടായ ഗുജറാത്തിലാണ്.

സാംപിൾ രജിസ്ട്രേഷൻ സിസ്റ്റത്തിൻറെ ഡാറ്റ അനുസരിച്ചാണ് പുതിയ കണക്കുകൾ. ഇന്ത്യയിൽ മാംസാഹാരികളാണ് കൂടുതൽ. ഇന്ത്യയിലെ 71 ശതമാനം ആളുകളും മാംസാഹാരികളാണ്. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് 28.85 ശതമാനം മാത്രം.

ഏറ്റവുംകൂടുതൽ മത്സ്യവും മാംസവും കഴിക്കുന്നത് തെലങ്കാനയിലാണ്. ബംഗാൾ, ഒഡീഷ, കേരളം എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിറകിലുണ്ട്.
വെജിറ്റേറിയൻ സംസ്ഥാനമായ ഗുജറാത്തിൽ 40 ശതമാനത്തിലേറെ മാംസാഹാരികൾ

SUMMARY: Contrary to the perception of Gujarat being a largely vegetarian state, two out of every five persons in Gujarat are non-vegetarians. Data from Sample Registration System (SRS) baseline survey 2014 published by the Registrar General of India reveals that 61.80% population of the state is vegetarian while 39.05% is non-vegetarian.

Keywords: Contrary, Perception, Gujarat, Vegetarian state, Two, Five persons, Non-vegetarians, Data, Sample Registration System (SRS), Survey 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia