വനിതാ എം.പിയെ കരയിപ്പിച്ചതിന് വെങ്കയ്യനായിഡു മാപ്പ്പറഞ്ഞു

 


വനിതാ എം.പിയെ കരയിപ്പിച്ചതിന് വെങ്കയ്യനായിഡു മാപ്പ്പറഞ്ഞു
ന്യൂഡൽഹി: ചില്ലറവ്യാപാരത്തിൽ വിദേശനിക്ഷേപത്തെക്കുറിച്ച് പാർലമെന്റിൽ ചൂടൻ ചർച്ചകൾ നടക്കുന്നതിനിടെ കോൺഗ്രസ് വനിതാ എം.പിക്ക് നേരെ കയർത്തതിന് വെങ്കയ്യനായിഡു മാപ്പ് പറഞ്ഞു. വെങ്കയ്യനായിഡുവിന്റെ പ്രസംഗത്തിനിടെ എം.പി പ്രഭാ താക്കൂർ ഇടയ്ക്ക് കയറിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഉടനെ പ്രഭാ താക്കൂറിനെതിരെ തിരിഞ്ഞ നായിഡു അവരെ വിഡ്ഡിയെന്ന് വിളിച്ചു. കുറച്ചുസമയത്തേയ്ക്ക് നിശബ്ദയായ പ്രഭാ താക്കൂറിന്റെ കണ്ണുനിറഞ്ഞൊഴുകുന്നത് പാർലമെന്റ് ക്യാമറകൾ ഒപ്പിയെടുത്തതോടെ സംഭവം വിവാദമായി.

പാർലമെന്റ് നടപടികൾക്ക് ശേഷം കോൺഗ്രസ് നേതാക്കൾ വെങ്കയ്യനായിഡുവിന്റെ പരാമശത്തിനെതിരെ രംഗത്തെത്തി. ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും നായിഡുവിനെതിരെ തിരിഞ്ഞു. തുടർന്നായിരുന്നു വെങ്കയ്യനായിഡുവിന്റെ ക്ഷമാപണം. പെട്ടെന്നുണ്ടായ വികാരത്തിനുപുറത്താണ് മോശം പരാമർശം നടത്തിയതെന്നും ആരേയും വ്യക്തിപരമായി വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും നായിഡു പ്രഭാ താക്കൂറിനോട് പറഞ്ഞു. രാജസ്ഥാനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രഭാ താക്കൂർ ആൾ ഇന്ത്യാ മഹിളാ കോൺഗ്രസ് പ്രസിഡന്റാണ്.

SUMMERY: New Delhi: Senior BJP leader Venkaiah Naidu had to apologise in Parliament today after a woman MP from the Congress broke down when he snapped at her for interjecting during his speech in Rajya Sabha on Foreign Direct Investment or FDI in multi-brand retail.

Keywords: National, Venkaiah Naidu, Apology, BJP, Congress, MP, Tears, Parliament, FDI, Prabha Takoor,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia