വാലന്റൈന്‍സ് ദിനത്തില്‍ ഒരുമിച്ച് കാണുന്ന കമിതാക്കള്‍ക്ക് മംഗല്യപന്തലൊരുക്കുന്നതിനെ അനുകൂലിച്ച് വി എച്ച് പിയും

 


ന്യൂഡല്‍ഹി:  (www.kvartha.com 08/02/2015)  വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ക്ക് എട്ടിന്റെ പണി കൊടുക്കാനൊരുങ്ങുന്ന ഹിന്ദുമഹാസഭയുടെ തീരുമാനത്തെ പിന്തുണച്ച് വി എച്ച് പിയും രംഗത്തെത്തി. ഫെബ്രുവരി 14ന് ഒരുമിച്ച് കാണുന്ന പ്രണയിതാക്കളെ ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുമെന്ന് ഹിന്ദുമഹാസഭ പറഞ്ഞതിനു പിന്നാലെ ഈ തീരുമാനത്തെ അനുകൂലിച്ച് വി.എച്ച്.പിയും രംഗത്തെത്തുകയായിരുന്നു.

കൂട്ടബലാത്സംഗങ്ങളുടെയും മറ്റും ആരംഭിക്കുന്നത് ഇതുപോലുള്ള പരിപാടികളിലൂടെയാണെന്ന് അഭിപ്രായപ്പെട്ട വി എച്ച് പി വാലന്റൈന്‍സ് ദിനം പ്രണയിനികള്‍ പരസ്യമായ സ്‌നേഹപ്രകടനത്തിനുള്ള വേദിയായി ഇത്തരം ദിനങ്ങള്‍ മാറുന്നത് വിപത്തുകള്‍ സൃഷ്ടിക്കുന്നുവെന്നും കൂട്ടിചേര്‍ത്തു.

വാലന്റൈന്‍സ് ദിനത്തില്‍ ഒരുമിച്ച് കാണുന്ന കമിതാക്കള്‍ക്ക് മംഗല്യപന്തലൊരുക്കുന്നതിനെ അനുകൂലിച്ച് വി എച്ച് പിയും'വാലന്റൈന്‍സ് ദിനത്തില്‍ അക്രമങ്ങളൊന്നും ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍ പരസ്പരം സ്‌നേഹിക്കുന്നവരെ തീര്‍ച്ചയായും ഒന്നിപ്പിക്കണം. സ്‌നേഹത്തിന്റെ പേരില്‍ കാമത്തിന്റെ നഗ്‌നമായ പ്രദര്‍ശനത്തില്‍ ഏര്‍പ്പെടരുത്. ഈ ആഘോഷങ്ങള്‍ കാരണമാണ് ഡല്‍ഹി കൂട്ടബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ഉണ്ടായത്.' വി.എച്ച്.പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.

ഇന്ത്യയിലെ ജനത നേരിടുന്ന മത അസഹിഷ്ണുത സംബന്ധിച്ച പരാമര്‍ശം നടത്തിയ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയേയും വി.എച്ച്.പി നിശിതമായി വിമര്‍ശിച്ചു. ഇത്തരം പരാമര്‍ശനങ്ങള്‍ നടത്തുന്നതിനു പകരം ഒബാമ അദ്ദേഹത്തിന്റെ നാട്ടില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുനേരെ ശ്രദ്ധ നല്‍കുകയാണ് വേണ്ടതെന്ന് ജെയ്ന്‍ അഭിപ്രായപ്പെട്ടു.

കറുത്ത വര്‍ഗക്കാരനായിരുന്നിട്ടുകൂടി ഒബാമയ്ക്കു കറുത്തവര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനാവുന്നില്ല. ക്രിസ്ത്യന്‍ മിഷിനറിമാരുടെ സ്വാധീനത്തിനുമേലാണ് ഒബാമ. ഒബാമ ചര്‍ച്ചിന്റെ ശിങ്കിടിയാണ്. ചര്‍ച്ച് രാഷ്ട്രീയത്തില്‍ കൊണ്ടുവന്നെന്നു സംശയിക്കുന്നയാളുകളുടെ പേര് നരേന്ദ്രമോദി സര്‍ക്കാര്‍ പുറത്തുവിടണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.

ക്രിസ്ത്യാനികളെക്കുറിച്ചാണ് യു.എസ് എപ്പോഴും ആശങ്കപ്പെടുന്നത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് അവര്‍ ഒരിക്കലും സംസാരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read:
മത്സരയോട്ടത്തിനിടെ ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്
Keywords:  VHP, New Delhi, Love, Gang Rape, attack, President, America, Barack Obama, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia