റോബില്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

 


ന്യൂഡല്‍ഹി:   (www.kvartha.com 16.04.2014) ഇന്ത്യയുടെ അടുത്ത നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ റോബില്‍ കെ ധവാന്‍ ചുമതലയേല്‍ക്കും. ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കി. നാവികസേനയില്‍ നടന്ന അപകടമരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അഡ്മിറല്‍ ഡി.കെ. ജോഷി രാജിവച്ച ഒഴിവിലാണ് ധവാനെ നിയമിക്കുന്നത്.

മാര്‍ച്ചില്‍ ജോഷി രാജിവച്ചതിനെതുടര്‍ന്ന് നിലവില്‍ നാവികസേനാ മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്നത് ധവാനാണ്. ധവാന് ഇനി സര്‍വ്വീസില്‍ നിന്ന് പിരിയാന്‍ 25 മാസത്തെ കാലാവധി ഉണ്ട്. നിലവില്‍ നാവികസേനാ വിഭാഗത്തിലെ ഉയര്‍ന്ന വ്യക്തി അഡ്മിറല്‍ ശേഖര്‍ സിന്‍ഹയാണെങ്കിലും സിന്ധൂരത്‌നയടക്കമുള്ള അന്തര്‍വാഹിനികളിലെ അപകടം കണക്കിലെടുത്ത് സിന്‍ഹയെ ഒഴിവാക്കിയതാണ് റോബിന് നറുക്ക് വീഴാന്‍ കാരണം.

റോബില്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Vice Admiral Robin K Dhowan , The next chief of the Indian Navy, Defence Ministry has recommended his name to Prime Minister Manmohan Singh,DK Joshi suddenly quit in the wake of a series of mishaps that hit the naval forces recently.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia