Criticism | ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ വിജയം; ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം ലഭിച്ചത് ബിജെപിക്കാണെന്നും പ്രധാനമന്ത്രി
● കോണ്‍ഗ്രസിനെതിരെ നടത്തിയത് രൂക്ഷവിമര്‍നങ്ങള്‍
● എവിടെയെങ്കിലും ഭരണത്തുടര്‍ച്ച കിട്ടിയിട്ടുണ്ടോ എന്നും ചോദ്യം
● ആദിവാസികളെയും ദളിതരയെും പറ്റിക്കുന്ന സര്‍ക്കാരുകളെന്നും വിമര്‍ശനം
ന്യൂഡെല്‍ഹി: (KVARTHA) ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം ലഭിച്ചത് ബിജെപിക്കാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ഡെല്‍ഹി ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിക്ക് പ്രവര്‍ത്തകരുടേയും അനുയായികളുടേയും നേതൃത്വത്തില്‍ മികച്ച സ്വീകരണമാണ് നല്‍കിയത്.
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍നങ്ങളാണ് അദ്ദേഹം നടത്തിയത്. കോണ്‍ഗ്രസിന് എവിടെയെങ്കിലും ഭരണത്തുടര്‍ച്ച കിട്ടിയിട്ടുണ്ടോ എന്നും ഒരിടത്തും ജനങ്ങള്‍ കോണ്‍ഗ്രസിന് രണ്ടാമൂഴം നല്‍കിയിട്ടില്ലെന്നും മോദി പറഞ്ഞു. ആദിവാസികളെയും ദളിതരയെും പറ്റിക്കുന്ന സര്‍ക്കാരുകളായിരുന്നു കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണമാറ്റമെന്ന ചരിത്രമാണ് ഹരിയാന തിരുത്തിയത്. നുണകള്‍ക്ക് മുകളില്‍ വികസനം നേടിയ വിജയമാണിത്. ഹരിയാനയിലെ കര്‍ഷകര്‍ ബിജെപിക്കൊപ്പമാണ്. ഹരിയാനയിലെ ദളിതരെ കോണ്‍ഗ്രസ് അപമാനിച്ചു. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് ആളുകളെ തമ്മിലടിപ്പിക്കുകയാണ്. രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരമില്ലെങ്കില്‍ കരയിലെ മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍:
സഖ്യകക്ഷികളുടെ കനിവില്‍ ജീവിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അര്‍ബന്‍ നക്‌സലുകളുമായി ചേര്‍ന്ന് രാജ്യത്ത് ഭീതി പടര്‍ത്തുകയാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരം ജന്മാവകാശമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. ഹരിയാനയിലെ കായിക താരങ്ങള്‍ക്ക് മികച്ച അവസരം നല്‍കും. കായിക മേഖലയില്‍ ലോക ശക്തിയായി ഇന്ത്യ മാറും. വികസിത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം.
കോണ്‍ഗ്രസിന് എവിടെയെങ്കിലും ഭരണത്തുടര്‍ച്ച കിട്ടിയിട്ടുണ്ടോ? ഒരിടത്തും ജനങ്ങള്‍ കോണ്‍ഗ്രസിനു രണ്ടാമൂഴം നല്‍കിയിട്ടില്ല. ആദിവാസികളെയും ദളിതരയെും പറ്റിക്കുന്ന സര്‍ക്കാരുകളായിരുന്നു കോണ്‍ഗ്രസിന്റേത്. ഭരണമാറ്റമെന്ന ചരിത്രമാണ് ഹരിയാന തിരുത്തിയത്.
നുണകള്‍ക്ക് മുകളില്‍ വികസനം നേടിയ വിജയമാണിത്. ഹരിയാനയിലെ കര്‍ഷകര്‍ ബിജെപിക്കൊപ്പമാണ്. ഹരിയാനയിലെ ദളിതരെ കോണ്‍ഗ്രസ് അപമാനിച്ചു. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് ആളുകളെ തമ്മിലടിപ്പിക്കുകയാണ്. രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരമില്ലെങ്കില്‍ കരയിലെ മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിന്.
ജമ്മു കശ്മീരിലെ ബിജെപിയുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്. ബിജെപിയില്‍ വിശ്വാസം അര്‍പ്പിക്കുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു. കശ്മീരിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ബിജെപി പ്രവര്‍ത്തകരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. കശ്മീരിലെ ഈ തിരഞ്ഞെടുപ്പ് പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ആര്‍ട്ടിക്കിള്‍ 370, 35 (എ) പിന്‍വലിച്ചശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. വോട്ടു ശതമാനം കൂടിയത് ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. അതിന് ജമ്മു കശ്മീരിലെ ഓരോ വ്യക്തിയെയും അഭിനന്ദിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് എത്തുന്നതിനു മുമ്പുതന്നെ വോട്ടര്‍മാര്‍ക്ക് എക്‌സിലൂടെ മോദി നന്ദി രേഖപ്പെടുത്തിയിരുന്നു.
#HaryanaVictory #PMModiSpeech #BJPAchievement #CongressCriticism #DemocracyWins #JammuKashmir