Fact | ചൈനയില്‍ പുഴു മഴ പെയ്യുന്നുവെന്നും ആളുകള്‍ പരിഭ്രാന്തിയിലാണെന്നും വീഡിയോ; സംഭവത്തിന് പിന്നിലെ സത്യാവസ്ഥ ഇത്
Mar 25, 2023, 17:14 IST
ന്യൂഡെല്‍ഹി : (www.kvartha.com) ചൈനയില്‍ പുഴു മഴ പെയ്യുന്നുവെന്നും ആളുകള്‍ പരിഭ്രാന്തിയിലാണെന്നും തരത്തിലുള്ള വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിരുന്നു. നഗരത്തിലെ ഒരു റോഡരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് മുകളില്‍ പുഴുവിനോട് സാമ്യമുള്ള ഒരു വസ്തു ചിതറി വീണ് കിടക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
എന്നാലിപ്പോള്‍ ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. പലരും ഇത് പുഴുവാണെന്ന് തെറ്റിദ്ധരിച്ചുവെന്നതാണ് സത്യം. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ 'പുഴു മഴയെ' കുറിച്ച് വാര്‍ത്തകള്‍ നല്കി. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു.
വീഡിയോയില്‍ കാണുന്നത് പുഴുക്കളെയല്ല മറിച്ച് കാറ്റ്കിന്സി(Catkin)നെയാണ്. പുഴുവിന് സമാനമായി കാണപ്പെടുന്ന പൂവ് മരത്തില്‍ നിന്ന് പൊഴിഞ്ഞ് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു.
കാറ്റ്കിന്‍ അല്ലെങ്കില്‍ അമെന്റ് എന്നറിയപ്പെടുന്ന ഈ പൂവ് കാണാന്‍ മെലിഞ്ഞതും സിലിന്‍ഡര്‍ ആകൃതിയിലുള്ളതുമാണ്. വ്യക്തമല്ലാത്തതോ ദളങ്ങളില്ലാത്തതോ ആയ ഈ പൂക്കള്‍ സാധാരണയായി കാറ്റില്‍ പരാഗണം നടക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ പ്രാണികളും പരാഗണം നടത്തുന്നു.
Keywords: News, National, India, New Delhi, Video, Social-Media, Top-Headlines, Video, Video alleges it's raining worms in China and people are horrified
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.