Gun Attack | 'സഹപാഠിയുമായി തര്‍ക്കം ഉണ്ടാക്കിയതിന് വഴക്കുപറഞ്ഞു; 10-ാംക്ലാസ് വിദ്യാര്‍ഥി അധ്യാപകന് നേരെ വെടിയുതിര്‍ത്തു'

 


ലക്‌നൗ: (www.kvartha.com) സഹപാഠിയുമായി തര്‍ക്കം ഉണ്ടാക്കിയതിന് വഴക്കുപറഞ്ഞതിന് 10-ാംക്ലാസ് വിദ്യാര്‍ഥി അധ്യാപകന് നേരെ വെടിയുതിര്‍ത്തതായി പരാതി. ഉത്തര്‍പ്രദേശിലെ സീതാപുരിലാണ് സംഭവം.

Gun Attack | 'സഹപാഠിയുമായി തര്‍ക്കം ഉണ്ടാക്കിയതിന് വഴക്കുപറഞ്ഞു; 10-ാംക്ലാസ് വിദ്യാര്‍ഥി അധ്യാപകന് നേരെ വെടിയുതിര്‍ത്തു'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വഴക്കു പറഞ്ഞതില്‍ പത്താംക്ലാസുകാരന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് അധ്യാപകനായ രാംസ്വരൂപിന് നേരെ വെടിയുതിര്‍ത്തതെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പൊസംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിദ്യാര്‍ഥി അധ്യാപകനുനേരെ മൂന്ന് തവണ വെടിയുതിര്‍ക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. തുടര്‍ന്ന് തോക്കുമായി വിദ്യാര്‍ഥി കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഎസ്പി രാജീവ് ദീക്ഷിത് പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി അധ്യാപകനെ ലക് നൗവിലേക്ക് മാറ്റും.

വിദ്യാര്‍ഥി കൈയില്‍ തോക്കുമായി അധ്യാപകനെ പിന്തുടരുന്നതും അധ്യാപകന്‍ തോക്ക് പിടിച്ചു വാങ്ങാന്‍ നോക്കുന്നതും അടുത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. താന്‍ ശാസിച്ചതില്‍ വിദ്യാര്‍ഥി ഇത്രത്തോളം അസ്വസ്ഥനാകുമെന്ന് കരുതിയില്ലെന്ന് അധ്യാപകനെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപോര്‍ട് ചെയ്തു.

You Might Also Like: 

Keywords: Video: Class 10 Student Shoots Man Thrice In UP, News, Gun attack, Teacher, Hospital, Treatment, Student, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia