Video Clip | റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനില്‍ 3 മിനുടോളം ഓടിയത് അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍; യാത്രക്കാര്‍ ബഹളം വച്ചിട്ടും പ്രദര്‍ശനം നിര്‍ത്തിയില്ലെന്ന് ആരോപണം
Mar 20, 2023, 13:59 IST
പട്‌ന: (www.kvartha.com) റെയില്‍വേ സ്റ്റേഷനിലെ ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങളുടെ പ്രദര്‍ശനം. ബിഹാറിലെ പട്ന റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. മൂന്ന് മിനുടോളം സമയം ദൃശ്യങ്ങള്‍ പ്ലേ ചെയ്തതായും ഇവര്‍ പറഞ്ഞു.
ഈ സമയത്ത് കുട്ടികള്‍ ഉള്‍പെടെ നിരവധി യാത്രക്കാരാണ് പ്ലാറ്റ് ഫോമിലുണ്ടായിരുന്നത്. പരസ്യചിത്രമാണെന്നാണ് തുടക്കത്തില്‍ യാത്രക്കാര്‍ വിചാരിച്ചിരുന്നതെങ്കിലും ടി വി സ്‌ക്രീനില്‍ പ്ലേ ആയിരിക്കുന്നത് അഡള്‍ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാര്‍ പലരും വല്ലാതെ അസ്വസ്ഥരാകുകയായിരുന്നു.
ടി വിയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട് യാത്രക്കാരില്‍ ചിലര്‍ ബഹളം വയ്ക്കുകയും കൂവി വിളിക്കുകയും ചെയ്തെങ്കിലും മൂന്ന് മിനുടിലധികം സമയം ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ പ്ലേ ചെയ്തെന്നാണ് യാത്രക്കാര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. നിരവധി യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള വിഡിയോയും പകര്‍ത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ചയാകുകയാണ്.
സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതി സമര്‍പിച്ചു. റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്സും സംഭവത്തില്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. റെയില്‍വേ സ്റ്റേഷനിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ദത്ത കമ്യൂനികേഷന്‍സ് എന്ന ഏജന്‍സിയോടും വിശദീകരണം തേടിയെന്നാണ് വിവരം.
കുട്ടികളുള്‍പെടെ ഉണ്ടായിരുന്ന സമയത്ത് ഇത്തരമൊരു ദൃശ്യം പ്രദര്‍ശിപ്പിക്കപ്പെട്ടത് ഗൗരവതരമായ വിഷയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വീഡിയോ അബദ്ധത്തില്‍ പ്ലേ ആയതാണെന്നാണ് പ്രാഥമിക നിഗമനം.
Keywords: News, National, Railway, Indian Railway, Passengers, Video, TV, Television, Trending, Latest-News, Video Clip Plays For 3 Minutes On TV Screens At Patna Railway Station
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.