Viral Video | മെട്രോ ട്രാകില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി യുവതി; സാഹസികമായി താഴെയിറക്കി പാഞ്ഞെത്തിയ പൊലീസ്; വൈറലായി വീഡിയോ

 


ന്യൂഡെല്‍ഹി: (KVARTHA) മെട്രോ ട്രാകില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ സാഹസികമായി താഴെയിറക്കി പാഞ്ഞെത്തിയ പൊലീസ്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഡെല്‍ഹി മെട്രോയിലാണ് യുവതി ആത്മഹത്യാഭീഷണി മുഴക്കിയത്. അതേസമയം, എങ്ങനെയാണ് യുവതി എലവേറ്റഡ് മെട്രോയുടെ ട്രാകില്‍ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ഷാദിപൂര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. കയ്യില്‍ മൊബൈല്‍ ഫോണുമായി എലവേറ്റഡ് മെട്രോ ട്രാകില്‍ കയറി താഴേക്ക് ചാടുമെന്ന യുവതി ഭീഷണി മുഴക്കിയതോടെ താഴെ ജനങ്ങളും തടിച്ചുകൂടി.

പുറത്തുവന്ന 40 സെകന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍, മെട്രോ സ്റ്റേഷന്‍ മുറിച്ചുകടന്ന സ്ത്രീ തന്റെ ഫോണുമായി എലവേറ്റഡ് മെട്രോ ട്രാകിന്റെ പാര്‍ശ്വഭിത്തിയില്‍ നില്‍ക്കുന്നതും പിന്നീട് അവള്‍ ട്രാക് മറികടന്ന് റെയിലിംഗില്‍ കയറുന്നതായും കാണാം. ഒടുവില്‍ യുവതിയെ രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പാര്‍ശ്വഭിത്തിയിലൂടെ ട്രാകിലേക്ക് എത്തി. ഇവരില്‍ നിന്ന് രക്ഷപ്പെടാനും യുവതി ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

Viral Video | മെട്രോ ട്രാകില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി യുവതി; സാഹസികമായി താഴെയിറക്കി പാഞ്ഞെത്തിയ പൊലീസ്; വൈറലായി വീഡിയോ



Keywords: News, National, National-News, Video, Video, Social Media, Delhi News, National News, Police, Delhi Metro, Pillar, Girl, Cops, Rescue, Video: Girl tries to jump from Delhi Metro pillar, cops rescue her.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia