Leopard | വീടിന്റെ സിറ്റൗടില്‍ ടീപോയില്‍ കിടന്നുറങ്ങിയ പൂച്ചകളെ പുള്ളിപ്പുലി കടിച്ചെടുത്ത് കൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവിയില്‍; പുറത്തിറങ്ങാന്‍ ഭയന്ന് പ്രദേശവാസികള്‍, നടപടി വേണമെന്ന് ആവശ്യം
Nov 5, 2022, 19:11 IST
ഗൂഡലൂര്‍: (www.kvartha.com) വീടിന്റെ സിറ്റൗടില്‍ ടീപോയില്‍ കിടന്നുറങ്ങിയ പൂച്ചകളെ പുള്ളിപ്പുലി കടിച്ചെടുത്ത് കൊണ്ടുപോയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിറ്റൗടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞു. ഇതോടെ പുലിയെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പുലിയെ പിടികൂടാന്‍ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഊട്ടിക്കടുത്ത് ഫിങ്കര്‍ പോസ്റ്റിന് സമീപത്തെ വീടിന്റെ സിറ്റൗടിലെ ടീപോയില്‍ കിടന്നുറങ്ങിയ രണ്ട് പൂച്ചകളെയാണ് പുള്ളിപ്പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. വീടിന്റെ സിറ്റൗടിലേക്ക് വരുന്ന ഭാഗത്തുള്ള ചെറിയ വാതില്‍ ചാടിക്കടന്നാണു പൂച്ചകളെ കൊണ്ടുപോയത്. സിറ്റൗടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി വഴിയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ചെ 2.30 നാണ് പുലി പൂച്ചകളെ കൊണ്ടുപോയത്.
ഇതേ ഭാഗത്ത് പൂട്ടിക്കിടക്കുന്ന ഹിന്ദുസ്താന്‍ ഫോടോ ഫിലിം സ്ഥാപനത്തിന്റെ വളപ്പില്‍ പട്ടാപ്പകല്‍ പുലി പശുവിനെയും കൊന്നു തിന്നു. ശല്യക്കാരനായ പുലിയെ പിടികൂടുന്നതിനായി നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാമചന്ദ്രന് അറിയിച്ചു. പുള്ളിപ്പുലി പൂച്ചകളെ കൊണ്ടു പോകുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Keywords: Video: Leopard attack in Karnataka's Mysuru; big cat rescued by forest department, Karnataka, News, Video, Social Media, National.#WATCH | Karnataka: A leopard entered the Kanaka Nagar of Mysuru & attacked some people, he was later captured & rescued by the forest department pic.twitter.com/yVBIcfOyxM
— ANI (@ANI) November 4, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.