Gun Attack | 'വളര്‍ത്തുനായ്ക്കള്‍ തമ്മിലുള്ള വഴക്ക് ഉടമകള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 2 പേര്‍ മരിച്ചു; 6 പേര്‍ക്ക് പരുക്കേറ്റു'; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

 


ഭോപാല്‍: (www.kvartha.com) വളര്‍ത്തുനായ്ക്കള്‍ തമ്മിലുള്ള വഴക്ക് ഉടമകള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ മരിക്കുകയും ആറുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ബാങ്കില്‍ സുരക്ഷാ ജീവനക്കാരനായ രാജ്പാല്‍ സിങ് രജാവത്ത് ആണ് നായകള്‍ തമ്മിലുള്ള വഴക്കിനെ കുടര്‍ന്ന് അയല്‍ക്കാരെ വെടിവച്ചത്. വീടിന്റെ ബാല്‍കണിയില്‍നിന്നു രാത്രിയാണ് ഇയാള്‍ അക്രമം നടത്തിയത്. ആക്രമണത്തില്‍ രജാവത്തിന്റെ അയല്‍ക്കാരായ വിമല്‍ അചാല (35) രാഹുല്‍ വര്‍മ (27) എന്നിവരാണ് മരിച്ചത്. വെടിവയ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

രജാവത്തും വിമലും രാത്രി വളര്‍ത്തുനായ്ക്കളുമായി നടക്കാനിറങ്ങിയപ്പോള്‍ കൃഷ്ണ ബാഗ് കോളനിയിലെ ഇടുങ്ങിയ വഴിയില്‍വച്ച് ഇരു നായ്ക്കളും തമ്മില്‍ വഴക്കുണ്ടായി. ഇതേച്ചൊല്ലി രജാവത്തും വിമലും തമ്മില്‍ രൂക്ഷമായ വാക് തര്‍ക്കം ഉടലെടുത്തു. പിന്നാലെ വീട്ടിലേക്ക് ഓടിയ രജാവത്ത് റൈഫിള്‍ എടുത്ത് വീടിന്റെ ഒന്നാംനിലയില്‍നിന്ന് വിമലിനു നേരെ നിറയൊഴിക്കുകയായിരുന്നു.

Gun Attack | 'വളര്‍ത്തുനായ്ക്കള്‍ തമ്മിലുള്ള വഴക്ക് ഉടമകള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 2 പേര്‍ മരിച്ചു; 6 പേര്‍ക്ക് പരുക്കേറ്റു'; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

മുന്നറിയിപ്പെന്ന നിലയില്‍ ആദ്യം ആകാശത്തേക്ക് വെടിവച്ച രജാവത്ത് പിന്നീട് റോഡില്‍ നിന്നവര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ വിമലിനെയും രാഹുലിനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റോഡില്‍ ഉണ്ടായിരുന്ന ആറു പേര്‍ക്കാണ് പരുക്കേറ്റത്.

ഇവരില്‍ രണ്ടു പേരുടെ നില ഗുരതരമാണ്. സംഭവത്തിനു പിന്നാലെ രജാവത്തിനെയും മകന്‍ സുധീറിനെയും ബന്ധുവായ ശുഭത്തിനെയും അറസ്റ്റ് ചെയ്തു. ഗ്വാളിയര്‍ സ്വദേശിയായ രജാവത്ത് ലൈസന്‍സുള്ള റൈഫിള്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Keywords:  Video: Man Shoots 8 From Balcony, 2 Dead. Argument Started Over Pet Dogs, Bhopal, News, Gun Attack, Police, Arrested, Injury, Dead, Criminal Case, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia