Assaulted | 'മോഷണക്കുറ്റം ആരോപിച്ച് കെട്ടിത്തൂക്കിയിട്ട് മര്‍ദനം'; വേദനകൊണ്ട് പുളയുന്നതിനിടെ മാപ്പ് ചോദിച്ച് യുവാവ്; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണം
Nov 11, 2022, 18:45 IST
ഭോപാല്‍: (www.kvartha.com) മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചതായി പരാതി. ക്രൂരകൃത്യത്തിന്റെ
ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. വേദനകൊണ്ട് പുളയുന്നതിനിടെ യുവാവ് മാപ്പ് ചോദിക്കുന്നുണ്ടെങ്കിലും മര്‍ദനം തുടരുന്നതായി പുറത്ത് വന്ന വീഡിയോയില്‍ കാണാം.
അടുത്ത് നില്ക്കുന്ന ഒരാള്‍ കാലില്‍ അടിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. കഴിഞ്ഞ ആഴ്ചയാണ് മര്‍ദനം നടന്നതെങ്കിലും ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
വിഷയത്തില്‍ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുത്തില്ലെന്നും കേസെടുക്കാത്ത ഈ ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്തുവെന്നും റിപോര്‍ടുകളുണ്ട്. നിലവില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Keywords: News,National,India,Madhya pradesh,Bhoppal,Video,Social-Media,Local-News,Assault,Police,Case,Suspension, Video: Man Suspended Mid-Air, Assaulted Over Theft Charge In Madhya PradeshA man accused of theft was tied to a machine, hung upside down and beaten mercilessly in Ujjain. Although the incident took place a week ago, the police learnt about the incident on Thursday, after the video of the incident was widely shared online pic.twitter.com/jIGUQtgWdn
— Anurag Dwary (@Anurag_Dwary) November 11, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.