Neuroparasite | ചത്ത് ചീഞ്ഞളിഞ്ഞ് ശരീരഭാഗങ്ങള്‍ പാതി ദ്രവിച്ച ഒരു ചെറുപ്രാണി ന്യൂറോപാരസൈറ്റിന്റെ പ്രവര്‍ത്തനത്താല്‍ 'സോംബി'യായി! ദൃശ്യങ്ങള്‍ കണ്ട് അമ്പരന്ന് നെറ്റിസന്‍സ്, വീഡിയോ കാണാം
Oct 20, 2022, 14:36 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇതുവരെ സിനിമകളിലും കഥകളിലും മാത്രം കണ്ടും കേട്ടും പരിചയിച്ചിരുന്നതാണ് 'സോംബി'. അത്തരത്തില്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു ദൃശ്യം നെറ്റിസന്‍സിനെ അമ്പരിപ്പിച്ചിരിക്കുകയാണ്. ശരീരഭാഗങ്ങള്‍ പാതി ദ്രവിച്ച ഒരു ചെറുപ്രാണി ന്യൂറോപാരസൈറ്റിന്റെ പ്രവര്‍ത്തനത്താല്‍ സോംബിയായി മാറിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വീഡിയോയില്‍.
ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഉദ്യോഗസ്ഥന്‍ ഡോ. സാമ്രാട് ഗൗഡ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 'ഒരു ന്യൂറോ പാരസൈറ്റ് ഈ ചത്ത പ്രാണിയുടെ തലച്ചോറിന്റെ നിയന്ത്രണം ഏറ്റെടുത്ത് അതിനെ നടക്കാന്‍ പ്രേരിപ്പിക്കുന്നു... സോംബി.' എന്നാണ് പോസ്റ്റ് ചെയ്ത വീഡിയോയോടൊപ്പം അദ്ദേഹം ചേര്‍ത്തിരിക്കുന്ന കുറിപ്പ്.
പാതി ദ്രവിച്ചു തീര്‍ന്ന ശരീരവുമായി പുല്ലുകള്‍ക്കിടയിലൂടെ പ്രാണി നടന്നു നീങ്ങുന്നതാണ് വീഡിയോ ദൃശ്യത്തില്‍ ഉള്ളത്. ഭൂരിഭാഗം ആന്തരികാവയവങ്ങളും ഇല്ലാതിരുന്നിട്ടും പ്രാണി സാധാരണഗതിയില്‍ സഞ്ചരിക്കുന്നതായി കാണാം.
ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇതുവരെ സിനിമകളിലും കഥകളിലും മാത്രം കണ്ടും കേട്ടും പരിചയിച്ചിരുന്ന സോംബി സത്യമാണെന്ന് ഈ വീഡിയോ തെളിയിക്കുന്നു എന്നാണ് ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
ഹെയ്തിയന്‍ നാടോടിക്കഥകളില്‍ നിന്നാണ് 'സോംബി' എന്ന ഈ പദം വരുന്നത്. അതില്‍ സോംബി എന്നത് വിവിധ രീതികളിലൂടെ പുനരുജ്ജീവിപ്പിക്കപ്പെട്ട ഒരു മൃതശരീരമാണ്. ഹൊറര്‍, ഫാന്റസി വിഭാഗം സിനിമകളിലും കഥകളിലുമാണ് പേടിപ്പെടുത്തുന്ന സോംബികള്‍ സാധാരണയായി കാണപ്പെടുന്നത്.
Keywords: News,National,India,New Delhi,Death,Animals,Social-Media,Video,Twitter, Video: Neuroparasite Turns Dead Bug Into 'Zombie' After Taking Control Of BrainDo you know? according to scientists A neuro parasite has taken control of brain of this dead insect and making it walk........ Zombie ☠️💀💀 pic.twitter.com/WBS8hNvH91
— Dr.Samrat Gowda IFS (@IfsSamrat) October 18, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.