Video | നന്നാക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; കടയുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

 



ലക്‌നൗ: (www.kvartha.com) നന്നാക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. എന്നാല്‍ കടയുടമയും കടയിലുണ്ടായിരുന്ന മറ്റ് ആളുകളും ഭാഗ്യവശാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. 

Video | നന്നാക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; കടയുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ


ചാര്‍ജിങ് തകരാറിനെ തുടര്‍ന്ന് ഒരു യുവാവ് മൊബൈല്‍ കടയില്‍ ഫോണുമായി എത്തിയതായിരുന്നു. തുടര്‍ന്ന് നന്നാക്കുന്നതിനായി കടയുടമ ബാറ്ററി ഊരിമാറ്റിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കടയുടമ ബാറ്ററി ഊരിമാറ്റുന്നതും നിമിഷങ്ങള്‍ക്കകം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതും പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.

Keywords:  News,National,India,Uttar Pradesh,Local-News,Accident,Mobile Phone,Social-Media,Video, Video: Shopkeeper, Customers Escape Unhurt As Mobile Phone Explodes During Repair in UP’s Lalitpur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia