Video | ഓടുന്ന ബൈകില്‍ ഹെല്‍മറ്റ് ധരിക്കാതെ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച് യാത്ര; അപകടകരമായ രീതിയില്‍ സ്‌നേഹപ്രകടനം നടത്തിയ ദമ്പതികള്‍ക്ക് കനത്ത പിഴ ചുമത്തി എംവിഡി
Oct 11, 2023, 10:31 IST
ലക്‌നൗ: (KVARTHA) പൊതുനിരത്തില്‍ അപകടകരമായ രീതിയില്‍ സ്‌നേഹപ്രകടനം നടത്തിയ ദമ്പതികള്‍ക്ക് കനത്ത പിഴ ചുമത്തി എംവിഡി. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഓടുന്ന ബൈകില്‍ ഹെല്‍മറ്റ് ധരിക്കാതെ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച ദമ്പതികള്‍ക്കാണ് പണി കിട്ടിയത്.
ഇവരുടെ ബൈക് യാത്രയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുകയായിരുന്നു.
സിംഭവാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയ പാത 9 ലാണ് സംഭവം നടന്നത്. നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹാപുര്‍ പൊലീസ് ദമ്പതികള്‍ക്ക് കനത്ത പിഴ ചുമത്തിയത്.
മോടോര്‍ വാഹന നിയമ പ്രകാരം ബൈക് യാത്രികന് 8000 രൂപ പിഴ ചുമത്തുകയും തുടര്‍ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തതായി ഹാപുര്‍ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
നേരത്തെ ഡെല്‍ഹിയില്‍ നിന്നും സമാനമായ വീഡിയോ പുറത്തു വന്നിരുന്നു. ഓടുന്ന ബൈകിലിരുന്ന് പ്രണയിച്ചവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ട്രാഫിക് പൊലീസ് 11000 രൂപയാണ് പിഴ ചുമത്തിയിരുന്നു.

#Hapur Video of the romance of the new couple on the bike. The woman was sitting on the tank of the bike and hugging her husband #Viralvideo #India pic.twitter.com/hCtt4JhnWL
— Yauvani (@yauvani_1) October 10, 2023
Keywords: News, National, National-News, Regional-News, Video, Couple, Social Media, Police, MVD, Fine, Road, Romance, Bike, Uttar Pradesh News, UP, Hapur News, Hug, Ride, Video: UP Couple Hug While Riding Bike, Face A Fine Of ₹ 8,000.थाना सिम्भावली क्षेत्रांतर्गत नेशनल हाईवे पर एक कपल द्वारा बाइक से स्टंटबाजी करने के फोटो सोशल मीडिया पर वायरल हुए जिनका #Hapurpolice द्वारा तत्काल संज्ञान लेकर उक्त बाइक का एमवी एक्ट के तहत 8000/-रुपये का चालान किया गया है एवं अग्रिम विधिक कार्यवाही की जा रही है।
— HAPUR POLICE (@hapurpolice) October 10, 2023
.@Uppolice pic.twitter.com/syrhq6mPQi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.