Building Collapsed | ഉത്തരാഖണ്ഡില്‍ തകര്‍ത്തുപെയ്യുന്ന മഴയില്‍ വന്‍ നാശനഷ്ടങ്ങള്‍; കരകവിഞ്ഞൊഴുകിയ പുഴ കോളജിന്റെ കെട്ടിടത്തെ തകര്‍ത്തെറിയുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Aug 14, 2023, 16:55 IST
ഡെറാഡൂണ്‍: (www.kvartha.com) ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് പലയിടത്തുനിന്നും റിപോര്‍ട് ചെയ്യുന്നത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 60 മരണമാണു റിപോര്‍ട് ചെയ്തിരിക്കുന്നത്. പ്രകൃതിദുരന്തത്തില്‍ 17 പേരെ കാണാതായി. കനത്ത മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടലും ജനജീവിതത്തിന് മേല്‍ ഇരട്ടി പ്രഹരമായിരിക്കുകയാണ്.
ദേശീയ പാതകളടക്കം നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായി. ഡെറാഡൂണും നൈനിറ്റാളും ഉള്‍പെടെ ആറ് ജില്ലകളില്‍ ചുവപ്പ് ജാഗ്രതയാണ്. 1169 വീടുകളും നിരവധി കൃഷിസ്ഥലങ്ങളും നശിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ ഡെറാഡൂണിലും ചംപാവതിലും എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ കരുതിയിരിക്കാനും അടിയന്തര അവസ്ഥകളില്‍ ജനങ്ങളെ സഹായിക്കാനും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും എസ്ഡിആര്‍എഫിനും ഉത്തരാഖണ്ഡ് സര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ, ഡെറാഡൂണിലെ മാല്‍ദേവ്തയിലെ ഡൂണ്‍ ഡിഫന്‍സ് കോളജിന്റെ കെട്ടിടം തിങ്കളാഴ്ച തകര്‍ന്നുവീണു. കഴിഞ്ഞ 24 മണിക്കൂറായി സംസ്ഥാനത്ത് തുടര്‍ചയായി പെയ്ത മഴയില്‍ കരകവിഞ്ഞൊഴുകുന്ന ബന്ദല്‍ നദിയുടെ ശക്തമായ ഒഴുക്കിലാണ് കെട്ടിടം ഒലിച്ചുപോയത്. പുഴവെള്ളം കെട്ടിടത്തെ തകര്‍ത്തെറിയുന്ന നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
Keywords: News, National, National-News, Video, Social-Meida-News, Video, Collapsed, Uttarakhand, Rain, Defence Building, Video: Uttarakhand College Building Collapses, Washed Away In Floodwaters.#WATCH | A college building collapsed due to incessant rainfall in Dehradun, Uttarakhand.
— ANI UP/Uttarakhand (@ANINewsUP) August 14, 2023
(Source: Dehradun Police) https://t.co/i4dpSQs2MH pic.twitter.com/1XhTLTafCi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.