Video | വിജയകാന്തിന് അന്തിമോപചാരം അര്‍പിച്ച് തിരിച്ച് പോകുന്നതിനിടെ നടന്‍ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത്

 


ചെന്നൈ: (KVARTHA) അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പിക്കാനെത്തിയ നടന്‍ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തിമോപചാരം അര്‍പിച്ച് മടങ്ങവെയാണ് അപ്രതീക്ഷിത സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.

അന്തിമോപചാരം അര്‍പിച്ച് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം. ആള്‍കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരെ ചെരുപ്പ് എറിയുകയായിരുന്നു. വിജയ് യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വീഡിയോയില്‍ കാണാം.

വിജയകാന്തിന്റെ ഭൗതിക ശരീരം കണ്ട് വളരെ മടങ്ങിയ വിജയിയെ വികാരാധീനനായാണ് കാണപ്പെട്ടത്. ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം മടങ്ങവെയാണ് താരത്തിനെതിരെ ഇങ്ങനെ ഒരു അതിക്രമം നടന്നിരിക്കുന്നത്. വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.


Video | വിജയകാന്തിന് അന്തിമോപചാരം അര്‍പിച്ച് തിരിച്ച് പോകുന്നതിനിടെ നടന്‍ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത്



ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നുവെന്നും ഓരോളോട് ദേഷ്യമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഒട്ടേറെപേര്‍ കുറിച്ചു. ഇത് ആര് ചെയ്താലും അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

അതേസമയം, ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ കാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേര്‍ന്നത്.

Keywords: News, National, National-News, Video, Social-Meida-News, Vijay, Attacked, Captain, Vijayakanth, Funeral, Unidentified, Person, Throw, Shoe, Thalapathy, Vijay attacked at Captain Vijayakanth’s funeral, unidentified person appears to throw a shoe at ‘Thalapathy’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia