വിജയ് മല്യയുടെ ട്വിറ്റര്‍, ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

 


ന്യൂഡല്‍ഹി: (www.kvartha.com 09.12.2016) വിജയ് മല്യയുടെ ട്വിറ്റര്‍, ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. മദ്യരാജാവ് വിജയമല്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍, സാമ്പത്തിക വിവരങ്ങള്‍, പാസ് വേഡുകള്‍, മേല്‍വിലാസങ്ങള്‍, ഫോണ്‍നമ്പറുകള്‍ എന്നിവ ഹാക്ക് ചെയ്തവര്‍ പുറത്തുവിട്ടിട്ടുണ്ടെന്നും മല്യ പറയുന്നു.
വിജയ് മല്യയുടെ ട്വിറ്റര്‍, ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു


തന്റെ പേരിലുള്ള അക്കൗണ്ട് ഹാക്ക് ചെയ്ത ലിജിയന്‍ എന്ന ഹാക്കറാണ് വിവരങ്ങളെല്ലാം ട്വീറ്റ് ചെയ്യുന്നതെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും മല്യ അറിയിച്ചു. തന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് ലിജിയന്റെ ഉദ്ദേശം. ഇത് വലിയ തമാശയായി കാണുന്നുവെന്നും രാവിലെ മല്യ ട്വീറ്റ് ചെയ്തു.

എന്നാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന ആരോപണം ലിജിയന്‍ നിഷേധിച്ചിട്ടുണ്ട്. ഒപ്പം മല്യയെ സംബന്ധിക്കുന്ന വിവരങ്ങളും രേഖകളും പുറത്തുവിടുമെന്ന ഭീഷണിമുഴക്കിയും ലിജിയന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ മല്യയുടെ പരാതിയെ തുടര്‍ന്ന് പിന്നീട് ഇവ നീക്കം ചെയ്തിട്ടുണ്ട്.

Also Read:
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

Keywords:  Vijay Mallya's twitter account hacked; bank details released, New Delhi, Business Man, Complaint, Threatened, Blackmailing, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia