Emotional Post | വിജയകാന്തിന്റെ വിയോഗത്തില്‍ കുടുംബത്തിനൊപ്പം നിന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍; പിതാവ് ഈ സ്‌നേഹം നേടിയത് സ്വന്തം ജീവിതത്തിലൂടെ എന്നും കുറിപ്പ്
Dec 31, 2023, 12:16 IST
ചെന്നൈ: (KVARTHA) പിതാവ് വിജയകാന്തിന്റെ വിയോഗത്തില്‍ കുടുംബത്തിനൊപ്പം നിന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍. ഇന്‍സ്റ്റഗ്രാമില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് തങ്ങളുടെ ദുഃഖത്തില്‍ ഒപ്പം നിന്നവര്‍ക്ക് താരപുത്രന്‍ നന്ദി അറിയിച്ചത്. നിങ്ങളുടെ പിന്തുണക്ക് നന്ദിയുണ്ടെന്നും നിങ്ങളുടെ സ്‌നേഹം ഞങ്ങളുടെ കുടുംബത്തിന് ആശ്വാസമാണെന്നും ഷണ്‍മുഖ പാണ്ഡ്യന്‍ കുറിച്ചു.
ഷണ്‍മുഖ പാണ്ഡ്യന്റെ കുറിപ്പ്:
നിങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിച്ചതിന് എല്ലാവര്‍ക്കും നന്ദി. പിതാവിന് ആദരാഞ്ജലി അര്‍പ്പിക്കാനായി റോഡുകളിലും പാലങ്ങളിലും എത്തിയ ആയിരക്കണക്കിന് അല്ല ലക്ഷക്കണക്കിന് ആളുകള്‍, ഞങ്ങളുടെ പിതാവിന് നല്‍കുന്ന ആദരവായിട്ടാണ് കാണുന്നത്. ഈ സ്‌നേഹം അദ്ദേഹം തന്റെ ജീവിതത്തിലൂടെ നേടിയതാണ്. ഞങ്ങളുടെ നഷ്ടവുമായി പൊരുത്തപ്പെടുമ്പോള്‍, നിങ്ങളുടെ പിന്തുണ ഞങ്ങളുടെ കുടുംബത്തിന് ആശ്വാസം നല്‍കുന്നു. റെസ്റ്റ് ഇന്‍ പീസ് ഞങ്ങളുടെ അച്ഛനും നിങ്ങളുടെ ക്യാപ്റ്റനും'- ഷണ്‍മുഖ പാണ്ഡ്യന്‍ കുറിച്ചു.
തങ്ങളുടെ ക്യാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയവര്‍ക്ക് ഭാര്യയും ഡി എം ഡി കെ ജെനറല്‍ സെക്രടറിയുമായ പ്രേമലതയും നന്ദി അറിയിച്ചിട്ടുണ്ട്. വിജയകാന്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ 15 ലക്ഷത്തോളം പേര്‍ എത്തിയിരുന്നുവെന്നും വിജയകാന്തിന്റെ മനുഷ്യ സ്‌നേഹവും സദ്പ്രവൃത്തികളുമാണ് ഇത്രയധികം ആളുകളെത്താനുള്ള കാരണം എന്നും സംസ്‌കാരചടങ്ങുകള്‍ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രേമലത പറഞ്ഞു.
'വിജയകാന്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ 15 ലക്ഷത്തോളം പേര്‍ എത്തിയിരുന്നു. മനുഷ്യ സ്‌നേഹവും സദ്പ്രവൃത്തികളുമാണ് ഇത്രയധികം ആളുകളെത്താനുള്ള കാരണം. തമിഴ്നാട്ടില്‍ മറ്റൊരു നേതാവിനും ഇത്തരമൊരു അന്ത്യയാത്ര ഉണ്ടായിട്ടില്ല. ഡി എം ഡി കെ യുടെ മുദ്രയുള്ള മോതിരം അണിയിച്ച്, പാര്‍ടി പതാക പുതപ്പിച്ചാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. വിജയകാന്തിന്റെ അഭിലാഷം പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും' എന്നും പ്രേമലത പറഞ്ഞു.
Keywords: Vijayakant's son Shanmuga Pandian's emotional post, Chennai, News, Actor Vijayakant, Funeral Ceremony, Instagram Post, Family, Press Meet, DMDK Leader, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.