പാളത്തില്‍ വിള്ളല്‍, ചുവന്ന സാരി ഉയര്‍ത്തി അപകട സൂചന നല്‍കി; 70കാരിയുടെ സമയോചിതമായ ഇടപെടല്‍ കാരണം ഒഴിവായത് വന്‍ ദുരന്തം
Apr 2, 2022, 17:18 IST
ലക്‌നൗ: (www.kvartha.com 04.03.2022) 70കാരിയുടെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായി. ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയിലെ കുസ്ബ റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ഓംവതി എന്ന വയോധികയാണ് റെയില്‍വെ പാളങ്ങള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഓംവതി തുടര്‍ന്ന തന്റെ ചുവന്ന സാരി ട്രാകിന്റെ രണ്ടറ്റത്തും കെട്ടി, ലോകോ പൈലറ്റിന് അപായ സൂചന നല്‍കി.
പാളങ്ങള്‍ക്ക് കുറുകെയായി ചുവന്ന നിറത്തിലുള്ള തുണി കണ്ട് അപകടം മനസിലാക്കിയ ലോകോ പൈലറ്റ് ബ്രേക് ചവിട്ടി. അങ്ങനെ ഒരു വലിയ ദുരന്തം ഒഴിവായി. ജോലിക്കായി വയലിലേക്ക് പോകുന്നതിനിടെയാണ് ട്രാകില്‍ ഒരു വലിയ വിള്ളല്‍ ശ്രദ്ധിച്ചത്. ട്രെയിന്‍ വരാന്‍ ഇനി അധികം സമയമില്ലെന്ന് അവര്‍ക്കറിയാം. അപായസൂചന നല്‍കാന്‍ പറ്റുന്ന എന്തെങ്കിലും ഉണ്ടോ എന്നവര്‍ ചുറ്റും നോക്കി. ഒന്നും കണ്ടെത്തിയില്ല. ഒടുവില്‍ അവര്‍ ചുറ്റിയിരുന്ന ചുവന്ന സാരി അഴിച്ച് ട്രാകുകള്‍ക്കിരുവശം കെട്ടാന്‍ തീരുമാനിച്ചു.
തുടര്‍ന്ന്, സമീപത്തെ മരത്തിന്റെ കമ്പുകള്‍ മുറിച്ച് ട്രാകിന്റെ ഇരുവശത്തും കുത്തി നിര്‍ത്തി അതില്‍ അവരുടെ ചുവന്ന സാരി അവര്‍ കെട്ടുകയായിരുന്നുവെന്ന് ഓംവതി പറഞ്ഞു. ചുവപ്പ് നിറമാണ് അപകട സൂചന നല്‍കുന്നതെന്ന് തനിക്ക് അറിയാമെന്നും, അപകട സാധ്യതയെക്കുറിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാമെന്ന് കരുതിയാണ് താന്‍ സാരി അഴിച്ച് ട്രാകില്‍ കെട്ടിയതെന്നും ഓംവതി കൂട്ടിച്ചേര്‍ത്തു.
പിന്നീട് പാളത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ട പാസന്‍ജര്‍ ട്രെയിനിന്റെ ഡ്രൈവര്‍ തന്റെ സീനിയര്‍മാരെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി ട്രാകുകള്‍ നന്നാക്കുകയും ചെയ്തു. അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂര്‍ കഴിഞ്ഞ് ട്രെയിന്‍ യാത്ര തുടരുകയും ചെയ്തു.
Keywords: Lucknow, News, National, Train, Accident, Railway Track, Woman, Village woman raises 'red saree flag' to avert rail accident in Uttar Pradesh.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.