Villager Dies | ഝാര്‍ഖണ്ഡില്‍ ഐഇഡി സ്ഫോടനത്തില്‍ ഗ്രാമീണന്‍ മരിച്ചു; മാവോയിസ്റ്റ് ആക്രമണമെന്ന് സംശയം
Nov 21, 2022, 17:13 IST
റാഞ്ചി: (www.kvartha.com) ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് സംശയിക്കുന്ന ഐഇഡി സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 45 വയസ്സുള്ള ഗ്രാമീണനാണ് കൊല്ലപ്പെട്ടത്. മരിച്ച, പ്രദേശവാസിയായ ചേതന്‍ കോഡ, വിറക് ശേഖരിക്കാന്‍ സമീപത്തെ വനത്തിലേക്ക് പോയതായിരുന്നുവെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനിടെ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് സംശയിക്കുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കോഡയെ ഉടന്‍ തന്നെ ചൈബാസയിലെ സദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഞായറാഴ്ച ടോന്റോ മേഖലയിലെ റെന്‍ഗ്രഹാതു ഗ്രാമത്തിലാണ് സംഭവം.
Keywords: News,National,India,Jharkhand,Maoist,attack,Police,Killed, Villager Dies In Suspected Maoist Blast In Jharkhand: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.